Malappuram

മലപ്പുറം ജില്ലയില്‍ 4,320 പേര്‍ക്ക് ഇന്ന് കൊവിഡ്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.23 ശതമാനം ആണ്. 4,460 രോഗമുക്തി നേടി. ഇതോടെ ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ 1,90,126 ആയി.

മലപ്പുറം ജില്ലയില്‍ 4,320 പേര്‍ക്ക് ഇന്ന് കൊവിഡ്
X

മലപ്പുറം: ജില്ലയില്‍ ഇന്ന് 4,320 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 32.23 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കൊവിഡ് രോഗബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,149 പേര്‍ക്കും 125 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായിട്ടുള്ളത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 45 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

68,002 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 51,044 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,514 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 251 പേരും 230 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലിയറി കെയറുകളില്‍ 579 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.

4,460 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് മുക്തി നേടിയത്. ഇതോടെ ജില്ലയിലെ കോവിഡ് രോഗമുക്തരുടെ എണ്ണം 1,90,126 ആയി. ജില്ലയില്‍ ഇതുവരെ 763 പേരാണ് കോവിഡ് ബാധിതരായി മരണത്തിന് കീഴടിങ്ങിയത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

പ്രകടമായ ലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും കോവിഡ് പകരാമെന്നതാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണത്തിലെ വര്‍ധനവ് സൂചിപ്പിക്കുന്നത്. ആരില്‍ നിന്നും രോഗം പകരാമെന്ന സാഹചര്യം മനസ്സിലാക്കി എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുന്നത് ശീലമാക്കുക. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയോ വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടാവുകയോ ചെയ്താല്‍ അത് മറച്ചുവെക്കാന്‍ ശ്രമിക്കരുത്. ഇത്തരക്കാര്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മെയ് 18 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 33

ആലങ്കോട് 05

ആലിപ്പറമ്പ് 35

അമരമ്പലം 26

ആനക്കയം 38

അങ്ങാടിപ്പുറം 61

അരീക്കോട് 41

ആതവനാട് 41

ഊരകം 125

ചാലിയാര്‍ 03

ചീക്കോട് 07

ചേലേമ്പ്ര 189

ചെറിയമുണ്ടം 15

ചെറുകാവ് 12

ചോക്കാട് 17

ചുങ്കത്തറ 19

എടക്കര 54

എടപ്പറ്റ 44

എടപ്പാള്‍ 35

എടരിക്കോട് 64

എടവണ്ണ 68

എടയൂര്‍ 54

ഏലംകുളം 24

ഇരിമ്പിളിയം 13

കാലടി 18

കാളികാവ് 42

കല്‍പകഞ്ചേരി 134

കണ്ണമംഗലം 25

കരുളായി 20

കരുവാരക്കുണ്ട് 35

കാവനൂര്‍ 24

കീഴാറ്റൂര്‍ 26

കീഴുപറമ്പ് 44

കോഡൂര്‍ 33

കൊണ്ടോട്ടി 27

കൂട്ടിലങ്ങാടി 37

കോട്ടക്കല്‍ 87

കുറുവ 31

കുറ്റിപ്പുറം 45

കുഴിമണ്ണ 12

മക്കരപ്പറമ്പ് 18

മലപ്പുറം 212

മമ്പാട് 21

മംഗലം 41

മഞ്ചേരി 121

മങ്കട 42

മാറാക്കര 27

മാറഞ്ചേരി 82

മേലാറൂര്‍ 24

മൂന്നിയൂര്‍ 40

മൂര്‍ക്കനാട് 52

മൂത്തേടം 24

മൊറയൂര്‍ 113

മുതുവല്ലൂര്‍ 15

നന്നമ്പ്ര 19

നന്നംമുക്ക് 22

നിലമ്പൂര്‍ 25

നിറമരുതൂര്‍ 13

ഒതുക്കുങ്ങല്‍ 29

ഒഴൂര്‍ 16

പള്ളിക്കല്‍ 13

പാണ്ടിക്കാട് 28

പരപ്പനങ്ങാടി 38

പറപ്പൂര്‍ 103

പെരിന്തല്‍മണ്ണ 70

പെരുമണ്ണ ക്ലാരി 20

പെരുമ്പടപ്പ് 17

പെരുവള്ളൂര്‍ 30

പൊന്മള 44

പൊന്മുണ്ടം 21

പൊന്നാനി 53

പൂക്കോട്ടൂര്‍ 88

പോരൂര്‍ 68

പോത്തുകല്ല് 02

പുലാമന്തോള്‍ 22

പുളിക്കല്‍ 17

പുല്‍പ്പറ്റ 18

പുറത്തൂര്‍ 69

പുഴക്കാട്ടിരി 41

താനാളൂര്‍ 70

താനൂര്‍ 10

തലക്കാട് 38

തവനൂര്‍ 09

താഴേക്കോട് 46

തേഞ്ഞിപ്പലം 22

തെന്നല 18

തിരുനാവായ 30

തിരുവാലി 19

തൃക്കലങ്ങോട് 45

തൃപ്രങ്ങോട് 25

തുവ്വൂര്‍ 32

തിരൂര്‍ 68

തിരൂരങ്ങാടി 48

ഊര്‍ങ്ങാട്ടിരി 59

വളാഞ്ചേരി 28

വളവന്നൂര്‍ 22

വള്ളിക്കുന്ന് 24

വട്ടംകുളം 73

വാഴക്കാട് 05

വാഴയൂര്‍ 17

വഴിക്കടവ് 35

വെളിയങ്കോട് 21

വേങ്ങര 67

വെട്ടത്തൂര്‍ 19

വെട്ടം 20

വണ്ടൂര്‍ 69

Next Story

RELATED STORIES

Share it