Malappuram

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 4,424 പേര്‍ക്ക് വൈറസ് ബാധ; 4,050 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 35.66

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,277 പേര്‍.ഉറവിടമറിയാതെ 93 പേര്‍ക്ക്.രോഗബാധിതരായി ചികിത്സയില്‍ 52,232 പേര്‍.ആകെ നിരീക്ഷണത്തിലുള്ളത് 76,241 പേര്‍

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 4,424 പേര്‍ക്ക് വൈറസ് ബാധ; 4,050 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 35.66
X

മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച 4,424 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 35.66 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കോവിഡ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,277 പേര്‍ക്കും 93 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായിട്ടുള്ളത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 47 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

76,241 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 52,232 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,485 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 180 പേരും 249 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലിയറി കെയര്‍ കേന്ദ്രങ്ങളില്‍ 436 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ 746 പേരാണ് കോവിഡ് ബാധിതരായി മരണത്തിന് കീഴടിങ്ങിയത്.

അതേസമയം 4,050 പേര്‍ കൂടി രോഗവിമുക്തരായതോടെ ജില്ലയിലെ കോവിഡ് രോഗമുക്തരുടെ എണ്ണം 1,81,678 ആയി. രോഗബാധിതരുടെ എണ്ണത്തോടൊപ്പം രോഗമുക്തരാകുന്നവരുടെ എണ്ണവും ആനുപാതികമായി വര്‍ധിക്കുന്നത് ആശ്വാസകരമാണ്. എങ്കിലും വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പൂര്‍ണമായും രോഗമുക്തിക്കായുള്ള ജില്ലാ ഭരണകൂടത്തിന്റെയും സര്‍ക്കാരിന്റയും ശ്രമങ്ങള്‍ക്ക് പൊതു ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. രോഗവ്യാപനം ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലയില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ഡൗണുമായും ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ആരില്‍ നിന്നും രോഗം പകരാം

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. പ്രകടമായ ലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും രോഗം പകരാമെന്നത് പലരും വിസ്മരിക്കുകയാണ്. അടുത്ത സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുമായി ഇടപഴകുമ്പോള്‍ മാസ്‌ക് താഴ്ത്തി വെയ്ക്കുന്ന രീതി ശരിയല്ല. ആരില്‍ നിന്നും രോഗം പകരാമെന്ന് മനസ്സിലാക്കുക. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ നിശ്ചിത നിലവാരമുള്ള രണ്ട് മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കുക.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാലും വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാലും അത് മറച്ചുവെക്കരുത്. നേരിട്ട് ആശുപത്രികളില്‍ പോകാതെ ആരോഗ്യ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ച് ആരോഗ്യ സംരക്ഷണം ഉറപ്പാക്കണം. അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മെയ് 16 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 51

ആലങ്കോട് 13

ആലിപ്പറമ്പ് 34

അമരമ്പലം 22

ആനക്കയം 31

അങ്ങാടിപ്പുറം 54

അരീക്കോട് 60

ആതവനാട് 40

ഊരകം 20

ചാലിയാര്‍ 05

ചീക്കോട് 66

ചേലേമ്പ്ര 31

ചെറിയമുണ്ടം 31

ചെറുകാവ് 13

ചോക്കാട് 13

ചുങ്കത്തറ 42

എടക്കര 49

എടപ്പറ്റ 42

എടപ്പാള്‍ 42

എടരിക്കോട് 19

എടവണ്ണ 87

എടയൂര്‍ 41

ഏലംകുളം 36

ഇരിമ്പിളിയം 23

കാലടി 46

കാളികാവ് 56

കല്‍പകഞ്ചേരി 44

കണ്ണമംഗലം 44

കരുളായി 25

കരുവാരക്കുണ്ട് 66

കാവനൂര്‍ 83

കീഴാറ്റൂര്‍ 29

കീഴുപറമ്പ് 44

കോഡൂര്‍ 49

കൊണ്ടോട്ടി 63

കൂട്ടിലങ്ങാടി 22

കോട്ടക്കല്‍ 126

കുറുവ 22

കുറ്റിപ്പുറം 74

കുഴിമണ്ണ 22

മക്കരപ്പറമ്പ് 11

മലപ്പുറം 206

മമ്പാട് 21

മംഗലം 24

മഞ്ചേരി 148

മങ്കട 19

മാറാക്കര 27

മാറഞ്ചേരി 59

മേലാറ്റൂര്‍ 24

മൂന്നിയൂര്‍ 51

മൂര്‍ക്കനാട് 17

മൂത്തേടം 19

മൊറയൂര്‍ 23

മുതുവല്ലൂര്‍ 37

നന്നമ്പ്ര 18

നന്നംമുക്ക് 34

നിലമ്പൂര്‍ 48

നിറമരുതൂര്‍ 07

ഒതുക്കുങ്ങല്‍ 29

ഒഴൂര്‍ 19

പള്ളിക്കല്‍ 27

പാണ്ടിക്കാട് 29

പരപ്പനങ്ങാടി 43

പറപ്പൂര്‍ 33

പെരിന്തല്‍മണ്ണ 54

പെരുമണ്ണ ക്ലാരി 23

പെരുമ്പടപ്പ് 24

പെരുവള്ളൂര്‍ 41

പൊന്മള 80

പൊന്മുണ്ടം 09

പൊന്നാനി 65

പൂക്കോട്ടൂര്‍ 62

പോരൂര്‍ 38

പോത്തുകല്ല് 17

പുലാമന്തോള്‍ 28

പുളിക്കല്‍ 44

പുല്‍പ്പറ്റ 20

പുറത്തൂര്‍ 35

പുഴക്കാട്ടിരി 07

താനാളൂര്‍ 89

താനൂര്‍ 19

തലക്കാട് 14

തവനൂര്‍ 117

താഴേക്കോട് 42

തേഞ്ഞിപ്പലം 34

തെന്നല 19

തിരുനാവായ 118

തിരുവാലി 30

തൃക്കലങ്ങോട് 54

തൃപ്രങ്ങോട് 19

തുവ്വൂര്‍ 06

തിരൂര്‍ 57

തിരൂരങ്ങാടി 34

ഊര്‍ങ്ങാട്ടിരി 49

വളാഞ്ചേരി 50

വളവന്നൂര്‍ 49

വള്ളിക്കുന്ന് 47

വട്ടംകുളം 32

വാഴക്കാട് 21

വാഴയൂര്‍ 21

വഴിക്കടവ് 49

വെളിയങ്കോട് 33

വേങ്ങര 59

വെട്ടത്തൂര്‍ 43

വെട്ടം 43

വണ്ടൂര്‍ 76

Next Story

RELATED STORIES

Share it