- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: പ്രതിരോധ പ്രവര്‍ത്തന ചുമതലയുള്ള ജീവനക്കാര്‍ക്ക് അവധി ബാധകമല്ല: ജില്ലാ കലക്ടര്‍
കൊവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും ഒരുമിച്ചു യാത്ര ചെയ്തവരും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിവരം അറിയിക്കണം.

മലപ്പുറം: കൊവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച അവധി പ്രതിരോധ പ്രവര്‍ത്തന ചുമതലയുള്ള ജീവനക്കാര്‍ക്ക് ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. അത്യാവശ്യ സേവന വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് താല്‍ക്കാലിക തൊഴില്‍ ക്രമീകരണം ബാധകമാവില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
വൈറസ് വ്യാപനം തടയല്‍, ചികിത്സ സൗകര്യങ്ങള്‍ ഒരുക്കല്‍, രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നവര്‍, കുടിവെള്ള വിതരണം, വാര്‍ത്താ വിതരണം, അടിയന്തര സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് അവധി ബാധകമല്ലാത്തത്.
അതേസമയം കൊവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും ഒരുമിച്ചു യാത്ര ചെയ്തവരും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിവരം അറിയിക്കണം. ഈ മാസം 11 ന് ദുബായില്‍ നിന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഐഎക്‌സ് 344 എയര്‍ ഇന്ത്യ വിമാനത്തിലാണ് കാസര്‍കോട് സ്വദേശി എത്തിയത്.
തുടര്‍ന്ന് കോഴിക്കോട് തങ്ങി ഈ മാസം 12ന് മാവേലി എക്‌സ്പ്രസില്‍ എസ് ഒമ്പത് കമ്പാര്‍ട്ടുമെന്റില്‍ കാസര്‍കോടെത്തി. വിമാനത്തിലും തീവണ്ടിയിലുമായി ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ സെല്‍ നമ്പറുകളായ 0483 2737858, 2737857, 2733251, 2733252, 2733253 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















