കോവിഡ് 19: മലപ്പുറം ജില്ലയില്‍ ആര്‍ക്കും രോഗബാധയില്ല

മലപ്പുറം: കോവിഡ് 19 ആഗോളതലത്തില്‍ വെല്ലുവിളിയാകുമ്പോള്‍ മലപ്പുറം ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ല. ജാഗ്രതയാണ് ആവശ്യമെന്ന് ആരോഗ്യ വകുപ്പ്. ജില്ലയില്‍ നിന്നു വിദഗ്ധ പരിശോധനക്കയച്ച 83 സാമ്പിളുകളില്‍ 74 പേരുടെ പരിശോധന ഫലങ്ങള്‍ ലഭിച്ചു. ഇവര്‍ക്കാര്‍ക്കും രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇനി ഒമ്പതു സാമ്പിളുകളുടെ രണ്ടുഘട്ട വിദഗ്ധ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്. മാര്‍ച്ച് ഒമ്പതിനു 28 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 101 പേരാണ്. ഇതില്‍ 24 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലും 77 പേര്‍ വീടുകളിലും കഴിയുന്നു.
രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ആരോഗ്യ വകുപ്പുമായി പൂര്‍ണമായും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്ക് അധ്യക്ഷനായ കൊറോണ പ്രതിരോധ മുഖ്യസമിതി നിര്‍േദശിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിലോ ജില്ലാ മെഡിക്കല്‍ ഓഫിസിലെ കണ്‍ട്രോള്‍ സെല്ലുമായോ ബന്ധപ്പെടണം. ഇക്കാര്യത്തില്‍ അനാസ്ഥ പാടില്ലെന്നു ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്ക് അറിയിച്ചു.
കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കകീന, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ മുഹമ്മദ് ഇസ്മായില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി. അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മുനലുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ ജാഗ്രതാ സംഘത്തിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0483 2737858, 0483 2737857 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. dmoesttmlpm@gmail.com എന്ന മെയില്‍ വഴിയും സംശയദൂരീകരണം നടത്താം.
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല്‍ കൗണ്‍സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്‍മാര്‍ജന പ്ലാന്റ്: അഹങ്കാരിയായ മേയര്‍ ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്‍മാണമേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT