രേഖകളില്ലാത്ത 1.38 കോടി രൂപയും സ്വര്‍ണ നാണയങ്ങളുമായി ദമ്പതികള്‍ പിടിയില്‍
BY NSH25 April 2022 7:45 AM GMT

X
NSH25 April 2022 7:45 AM GMT
മലപ്പുറം: വളാഞ്ചേരിയില്‍ രേഖകളില്ലാത്ത ഒരുകോടിയിലധികം രൂപയും 117 ഗ്രാം സ്വര്‍ണ നാണയങ്ങളുമായി ദമ്പതികള്‍ പിടിയിലായി. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചാണ് പണവും സ്വര്‍ണവും കടത്താന്‍ ശ്രമിച്ചത്. വളാഞ്ചേരിയില്‍ പോലിസ് വാഹന പരിശോധനയ്ക്കിടെയാണ് രേഖകളില്ലാതെ കാറില്‍ കടത്തിയ 1.38 കോടി രൂപ പോലിസ് കണ്ടെത്തിയത്.
കേസില്‍ മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി സബ്കലിനേയും ഭാര്യ അര്‍ച്ചനയെയും അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ നിന്ന് വേങ്ങരയിലേക്ക് കടത്തുകയായിരുന്നു പണം. ഇവരില്‍ നിന്ന് 117 ഗ്രാം തൂക്കമുള്ള സ്വര്‍ണ നാണയങ്ങളും പിടികൂടി. കാറിന്റെ പിന്‍സീറ്റില്‍ രഹസ്യ അറയുണ്ടാക്കി അതില്‍ ഒളിപ്പിച്ചായിരുന്നു പണം കടത്താനുള്ള ദമ്പതികളുടെ ശ്രമമെന്ന് വളാഞ്ചേരി എസ്എച്ച്ഒ ജിനേഷ് പറഞ്ഞു. പോലിസിന് ലഭ്യമായ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
Next Story
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
6 Feb 2023 4:46 PM GMTഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
6 Feb 2023 3:50 PM GMTമേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു
6 Feb 2023 3:14 PM GMTമൂന്നാറില്‍ വിദ്യാര്‍ഥികളുമായി പോയ സ്കൂള്‍ ബസ്സിന് തീപ്പിടിച്ചു
6 Feb 2023 1:34 PM GMT