വാറ്റ് ചാരായവുമായി കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍
കിഴക്കിനിയകത്ത് അബ്ദുര്‍റഹിം നഹ (62) ബിജെപി പ്രവര്‍ത്തകനായ തച്ചോട്ടില്‍ സുനില്‍ കുമാര്‍ (42) കോണ്‍ഗ്രസ് മണ്ഡലം സിക്രട്ടറിയായിരുന്ന നെടുവ സ്വദേശി സുചിത്രന്‍ (54) എന്നിവരാണ് പിടിയിലായത്.

പരപ്പനങ്ങാടി: വാറ്റ് ചാരായവുമായി കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍. പരപ്പനങ്ങാടി പൂവത്താംകുന്ന് വാട്ടര്‍ ടാങ്ക് സമീപത്ത് വെച്ചാണ് കോണ്‍ഗ്രസ് നെടുവ മണ്ഡലം സെക്രട്ടറി, കര്‍ഷക സംഘം മുന്‍ ഏരിയ സെക്രട്ടറിയും പിന്നീട് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പ്രമുഖ നേതാവും ബിജെപി പ്രവര്‍ത്തകനും നിരോധിത ചാരായവുമായി പിടിയിലായത്.
കിഴക്കിനിയകത്ത് അബ്ദുര്‍റഹിം നഹ (62) ബിജെപി പ്രവര്‍ത്തകനായ തച്ചോട്ടില്‍ സുനില്‍ കുമാര്‍ (42) കോണ്‍ഗ്രസ് മണ്ഡലം സിക്രട്ടറിയായിരുന്ന നെടുവ സ്വദേശി സുചിത്രന്‍ (54) എന്നിവരെയാണ് പരപ്പനങ്ങാടി എസ്‌ഐ മുരളിധരന്‍, സിപിഒമാരായ മന്‍സൂര്‍, ആല്‍വിന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. സിപിഎം വിട്ട് അബ്ദുര്‍റഹിം നഹ കഴിഞ്ഞ പരപ്പനങ്ങാടി മുന്‍സിപ്പല്‍ തെരെഞ്ഞടുപ്പില്‍ ഏഴാം ഡിവിഷനില്‍ നിന്നും യുഡിഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. ഇവരില്‍ നിന്ന് ചാരായം കണ്ടെടുത്തു. നാളെ കോടതിയില്‍ ഹാജരാക്കും.
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMTവേള്ഡ് സോക്കര് പ്ലയര് ഓഫ് ദി ഇയര് പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT