ചോറ്റൂര്‍ കൊലപാതകം: പ്രതിയെ കണ്ടെത്താനായത് നിതാന്ത ജാഗ്രത മൂലമെന്ന് എസ് ഡിപിഐ
![ചോറ്റൂര്‍ കൊലപാതകം: പ്രതിയെ കണ്ടെത്താനായത് നിതാന്ത ജാഗ്രത മൂലമെന്ന് എസ് ഡിപിഐ ചോറ്റൂര്‍ കൊലപാതകം: പ്രതിയെ കണ്ടെത്താനായത് നിതാന്ത ജാഗ്രത മൂലമെന്ന് എസ് ഡിപിഐ](https://www.thejasnews.com/h-upload/2021/04/18/145461-sdpi.webp)
പുത്തനത്താണി: കഞ്ഞിപ്പുര ചോറ്റൂരില്‍ ഒന്നര മാസത്തിലധികമായി കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത് നാട്ടുകാരുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും നിതാന്ത ജാഗ്രത മൂലമെന്ന് എസ്ഡിപിഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റി. വെട്ടിച്ചിറയിലെ സ്വകാര്യ ക്ലിനിക്കിലേക്ക് ജോലിക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരിന്നു. കുട്ടിയെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാതായതോടെ കേസന്വേഷിക്കുന്ന പോലിസ് ഉദ്യോഗസ്ഥരും പ്രതിസന്ധിയിലായി. ഈ അവസരത്തിലാണ് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. ഇത് പ്രതിയെ പിടികൂടാന്‍ സഹായകരമായി. പോലിസും നാട്ടുകാരും കൈകോര്‍ത്തതോടെ പെണ്‍കുട്ടിയുടെ കൊലപാതകത്തെ കുറിച്ചും പ്രതിയെ കുറിച്ചും സൂചന ലഭിക്കുകയായിരുന്നു.
കൃത്യമായി പ്രതിയെ കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. തുടര്‍ന്നും ജാഗരൂകരായിരിക്കണമെന്നും സംഭവത്തെ തുടര്‍ന്ന് ഭയത്തിലകപ്പെട്ട പ്രദേശത്തെ പെണ്‍കുട്ടികള്‍ക്കായി കൗണ്‍സിലിങ് ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും എസ്ഡിപിഐ ആതവനാട് പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മുബാറക് ചീരാന്‍കുളങ്ങര ആവശ്യപ്പെട്ടു. എസ് ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് ജാഫര്‍ ഹാജി, സെക്രട്ടറി കെ കെ സലാം, വൈസ് പ്രസിഡന്റ് കെ സി ഷമീര്‍ സംബന്ധിച്ചു.
Chottoor murder: SDPI congrats police
RELATED STORIES
'ഓരോ വോട്ടും ചെയ്യാന്‍ കഠിനാധ്വാനം ചെയ്യും'; പ്രസിഡന്റ്...
27 July 2024 5:33 AM GMTമണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMT