Malappuram

സിബിഎസ്ഇ കിഡ്‌സ് ഫെസ്റ്റ്: പൂപ്പലം ദാറുല്‍ ഫലാഹ് സ്‌കൂള്‍ ഓവറോള്‍ ചാംപ്യന്‍മാര്‍

614 പോയിന്റുകള്‍ കരസ്ഥമാക്കി പൂപ്പലം ദാറുല്‍ഫലാഹ് സ്‌കൂള്‍ ഓവറോള്‍ ചാംപ്യന്‍മാരായി. 553 പോയിന്റുകളുമായി വളാഞ്ചേരി ഡല്‍ഹി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ രണ്ടും 526 പോയിന്റുകളുമായി മഞ്ചേരി ബെഞ്ച്മാര്‍ക്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ മൂന്നും 517 പോയിന്റുകള്‍ നേടി ആതിഥേയരായ പെരിന്തല്‍മണ്ണ സില്‍വര്‍മൗണ്ട് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ നാലാം സ്ഥാനനവും കരസ്ഥമാക്കി.

സിബിഎസ്ഇ കിഡ്‌സ് ഫെസ്റ്റ്: പൂപ്പലം ദാറുല്‍ ഫലാഹ് സ്‌കൂള്‍ ഓവറോള്‍ ചാംപ്യന്‍മാര്‍
X

പെരിന്തല്‍മണ്ണ: സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് മലപ്പുറം റീജിയന്‍ സംഘടിപ്പിച്ച കിഡ്‌സ് ഫെസ്റ്റ് 'ബ്ലോസ്സം 20' പെരിന്തല്‍മണ്ണ മേഖലാ കലോല്‍സവം പെരിന്തല്‍മണ്ണ സില്‍വര്‍മൗണ്ട് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ സമാപിച്ചു. മേഖലയിലെ 12 സിബിഎസ്ഇ വിദ്യാലയങ്ങളില്‍നിന്ന് എല്‍കെജി, യുകെജി, ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന 1200 ല്‍പരം വിദ്യാര്‍ഥികള്‍ വര്‍ണാഭമായ കലോല്‍സവത്തില്‍ പങ്കെടുത്തു. 614 പോയിന്റുകള്‍ കരസ്ഥമാക്കി പൂപ്പലം ദാറുല്‍ഫലാഹ് സ്‌കൂള്‍ ഓവറോള്‍ ചാംപ്യന്‍മാരായി. 553 പോയിന്റുകളുമായി വളാഞ്ചേരി ഡല്‍ഹി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ രണ്ടും 526 പോയിന്റുകളുമായി മഞ്ചേരി ബെഞ്ച്മാര്‍ക്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ മൂന്നും 517 പോയിന്റുകള്‍ നേടി ആതിഥേയരായ പെരിന്തല്‍മണ്ണ സില്‍വര്‍മൗണ്ട് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ നാലാം സ്ഥാനനവും കരസ്ഥമാക്കി.

വൈകീട്ട് നടന്ന സമാപനസമ്മേളനത്തില്‍ കേരള സഹോദയ കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സഹോദയ ജില്ലാ പ്രസിഡന്റ് എം അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സില്‍വര്‍മൗണ്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഖുര്‍ഷിദ് ആലം സലാര്‍, സഹോദയ ഭാരവാഹികളായ എം ജൗഹര്‍, പി നിസാര്‍ഖാന്‍, എം ടി മൊയ്തുട്ടി, വിനീത വി നായര്‍, ഡല്‍ഹി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജിത് കൃഷ്ണ, ദാറുല്‍ ഫലാഹ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി അബ്ദുല്‍ ബഷീര്‍, മാത്യു, പി അബ്ദുല്‍ ഹമീദ്, ആയിഷ മൊയ്തുട്ടി, കെ അഫ്‌സത് സിമി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it