Malappuram

ഓടിക്കൊണ്ടിരുന്ന ബസ്സിലെ കണ്ടക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

വേങ്ങര കോട്ടക്കല്‍ റൂട്ടിലോടുന്ന ഗോള്‍ഡന്‍ ബസ്സിലെ കണ്ടക്ടര്‍ ചേറൂര്‍ മിനികാപ്പില്‍ സ്വദേശി തൊമ്മങ്കാടന്‍ അബ്ദുല്‍ കരിം (48) ആണ് മരിച്ചത്.

ഓടിക്കൊണ്ടിരുന്ന ബസ്സിലെ കണ്ടക്ടര്‍ കുഴഞ്ഞുവീണു മരിച്ചു
X

വേങ്ങര: ഓടിക്കൊണ്ടിരുന്ന ബസ്സിലെ കണ്ടക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. വേങ്ങര കോട്ടക്കല്‍ റൂട്ടിലോടുന്ന ഗോള്‍ഡന്‍ ബസ്സിലെ കണ്ടക്ടര്‍ ചേറൂര്‍ മിനികാപ്പില്‍ സ്വദേശി തൊമ്മങ്കാടന്‍ അബ്ദുല്‍ കരിം (48) ആണ് മരിച്ചത്.

കോട്ടയ്ക്കലില്‍നിന്ന് വേങ്ങരയിലേക്ക് വരികയായിരുന്ന ബസില്‍ പറപ്പൂര്‍ തറയിട്ടാല്‍ ഭാഗത്തുവച്ചാണ് ഇദ്ദേഹം കുഴഞ്ഞ് വീണത്. ഉടന്‍ അതേ ബസ്സില്‍ വേങ്ങര അല്‍സലാമ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ 10.15 മണിയോടെയാണ് സംഭവം.

Next Story

RELATED STORIES

Share it