പഞ്ചായത്ത് ഓവര്‍സിയര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

പഞ്ചായത്ത് ഓവര്‍സിയര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ താല്‍കാലിക ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയിലായി. മലപ്പുറം ജില്ലയിലെ പുന്നത്തല ചേലൂര്‍ വാലിയില്‍ വീട്ടില്‍ അബ്ദുല്‍ നാസറാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. ഇന്ന് വൈകീട്ട് 5.30ഓടെ പഞ്ചായത്ത് ഓഫീസില്‍വച്ച് പണം വാങ്ങുമ്പോഴാണ് പിടിയിലായത്.

മലപ്പുറം ജില്ലയിലെ കുറുമ്പത്തൂര്‍ ചിറ്റിയപ്പുറത്ത് വീട്ടില്‍ മന്‍സൂറിന്റെ ബന്ധു ആതവനാട് മണ്ണേക്കരയില്‍ പണിയുന്ന വീടിന്റെ ബില്‍ഡിങ് പെര്‍മിറ്റ് നല്‍കണമെങ്കില്‍ പണം നല്‍കണമെന്ന് അബ്ദുല്‍ നാസര്‍ ആവശ്യപ്പെടുകയായിരുന്നു. ഈ വിവരം മന്‍സൂര്‍ മലപ്പുറം വിജിലന്‍സ് യൂനിറ്റിനെ അറിയിച്ചു. മലപ്പുറം യൂനിറ്റ് ഡിവൈഎസ്പി എ രാമചന്ദ്രന്റെ നേതൃത്വത്തില്‍ കെണി ഒരുക്കിയാണ് പിടികൂടിയത്. ഇയാളെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top