പൊന്നാനിയില്‍നിന്ന് കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
BY NSH21 Oct 2021 1:29 AM GMT

X
NSH21 Oct 2021 1:29 AM GMT
മലപ്പുറം: പൊന്നാനിയില്‍നിന്ന് കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബേപ്പൂര്‍ ഉള്‍ക്കടലില്‍നിന്ന് കണ്ടെത്തിയ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഒരാഴ്ച മുമ്പാണ് മുഹമ്മദലിയുള്‍പ്പെടെ മൂന്ന് മല്‍സ്യത്തൊഴിലാളികളെ കാണാതായത്. രണ്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊന്നാനിയില്‍നിന്ന് മല്‍സ്യബന്ധനത്തിനായി പോയ ഫൈബര്‍ വള്ളം മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന നാല് മല്‍സ്യത്തൊഴിലാളികളില്‍ ഒരാള്‍ മാത്രമാണ് ഇതിനോടകം രക്ഷപ്പെട്ടത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് പൊന്നാനിയിലെ മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Next Story
RELATED STORIES
സംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMTചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തിരുത്തി; 'പത്താന്' സിനിമക്കെതിരേ ഇനി ...
26 Jan 2023 6:43 AM GMTപിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണര്‍; റിപബ്ലിക് ആശംസ നേര്‍ന്നത്...
26 Jan 2023 5:10 AM GMT