Malappuram

ബേസിക് കാര്‍ഡിയാക് പള്‍മനറി ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ് കിംസ് അല്‍ശിഫയില്‍

കാര്‍ഡിയാക് പള്‍മനറി ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ്ങിലെ വിവിധ രീതികളെ കുറിച്ച് ഈ മേഘലയിലെ വിദഗ്ധഡോക്ടര്‍മാര്‍ ക്ലസ്സുകളും പരിശീലനവും നടത്തി.

ബേസിക് കാര്‍ഡിയാക് പള്‍മനറി ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ് കിംസ് അല്‍ശിഫയില്‍
X

പെരിന്തല്‍മണ്ണ: ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌തേഷിയോളജിസ്റ്റ്‌സ് മലപ്പുറം ബ്രാഞ്ചിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പെരിന്തല്‍മണ്ണ ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ഡോക്ടര്‍മാര്‍ക്കായി ബേസിക് കാര്‍ഡിയാക് പള്‍മനറി ലൈഫ് സപ്പോര്‍ട് ട്രെയിനിങ് കിംസ് അല്‍ശിഫ ഹോസ്പിറ്റലിലെ അക്കാദമിക് ഹാളില്‍ സംഘടിപ്പിച്ചു. കാര്‍ഡിയാക് പള്‍മനറി ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ്ങിലെ വിവിധ രീതികളെ കുറിച്ച് ഈ മേഘലയിലെ വിദഗ്ധഡോക്ടര്‍മാര്‍ ക്ലസ്സുകളും പരിശീലനവും നടത്തി.

കിംസ് അല്‍ശിഫ ഹോസ്പിറ്റലിലെ സീനിയര്‍ അനസ്‌തേഷിയോളജിസ്റ്റ് ഡോ. മുഹമ്മദ് അബ്ദുല്‍ നാസര്‍ ഇ കെ, തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലിലെ കാര്‍ഡിയാക് അനെസ്‌തെറ്റിസ്റ്റ് ഡോ. ബിനില്‍ ഐസക് മാത്യു, മൗലാന ഹോസ്പിറ്റലിലെ അനെസ്‌തെറ്റിസ്റ്റ് ഡോ. പി ശശിധരന്‍, തൃശൂര്‍ അമല മെഡിക്കല്‍ കോളജ് അസ്സോസിയേറ്റ് പ്രൊഫ ഡോ. പോള്‍ ഒ റാഫേല്‍, പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പ്രഫ. ഡോ. സല്‍മാന്‍, മഞ്ചേരി മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പ്രൊഫ. ഡോ. തസ്‌ലിം ആരിഫ്, അസിസ്റ്റന്റ് പ്രഫ ഡോ. ബ്രജേഷ്, നെന്‍മാറ അവൈറ്റിസ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് ഡോ. ദീപക് എന്നിവര്‍ പരിശീലന ക്ലസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

പരിശീലനത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌തേഷിയോളജിസ്റ്റ്‌സ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. ജലീല്‍ കെ. ബി യുടെ അധ്യക്ഷതയില്‍ പെരിന്തല്‍മണ്ണ ഐഎംഎ പ്രസിഡന്റ് ഡോ. കൊച്ചു എസ് മാണി നിര്‍വഹിച്ചു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌തേഷിയോളജിസ്റ്റ്‌സ് കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ. ബിനില്‍ ഐസക് മാത്യു, ഐഎംഎ മലപ്പുറം ജില്ലാ ചെയര്‍മാന്‍ ഡോ. നിലാര്‍ മുഹമ്മദ്, പെരിന്തല്‍മണ്ണ ഐഎംഎ മുന്‍ പ്രസിഡന്റ് ഡോ. കെ എ സീതി, ഐആര്‍സി കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. ശശിധരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറിലധികം ഡോക്ടര്‍മാര്‍ പരിശീലനക്ലാസില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it