Malappuram

സ്‌കൂട്ടര്‍ കത്തിച്ച കേസിലെ പ്രതി അറസ്റ്റില്‍

സ്‌കൂട്ടര്‍ കത്തിച്ച കേസിലെ പ്രതി അറസ്റ്റില്‍
X

അത്താണിക്കല്‍: അത്താണിക്കല്‍ കോട്ടക്കുന്നില്‍ വീടിന് മുന്നിലിരുന്ന സ്‌കൂട്ടര്‍ പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതി പിടിയിലായി. ചെട്ടിപ്പടി ആലുങ്കല്‍ കരണമന്റെ പുരയ്ക്കല്‍ വീട്ടില്‍ ഇസ്മായില്‍ (25) ആണ് അറസ്റ്റിലായത്. സ്‌കൂട്ടര്‍ കത്തിച്ചതിനുശേഷം ഒളിവില്‍ പോയ പ്രതി ഇന്ന് പുലര്‍ച്ചെ ആനങ്ങാടി ഫിഷ് ലാന്റിങ് സെന്ററിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഫ്തിയില്‍ പോലിസ് പരിശോധന നടത്തുകയായിരുന്നു. പോലിസിനെ കണ്ട് കടലുണ്ടി പാലത്തില്‍നിന്ന് പ്രതി അഴിമുഖത്തേക്ക് ചാടി.

ഏകദേശം രണ്ടുമണിക്കൂറിനുശേഷം നാട്ടുകാരുടെ സഹായത്തോടെ പോലിസ് കരയ്ക്ക് കയറ്റിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നിന് അടിമയായ പ്രതി ഇതിനു മുമ്പും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട്. മയക്കുമരുന്നിന്റെ ലഹരിയിലാണ് സ്‌കൂട്ടര്‍ കത്തിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അത്താണിക്കലുള്ള പെട്രോള്‍ പമ്പില്‍നിന്നും കുപ്പിയില്‍ വാങ്ങിയ പെട്രോളാണ് സ്‌കൂട്ടര്‍ കത്തിക്കാനായി പ്രതി ഉപയോഗിച്ചത്.

പ്രതി പമ്പില്‍നിന്നും പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസ് നേരത്തേ തന്നെ ശേഖരിച്ചിരുന്നു. പരപ്പനങ്ങാടി എസ്‌ഐ പ്രദീപിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ജയദേവന്‍, പോലിസുകാരായ ഫൈസല്‍, സഹദേവന്‍, ജിഷോര്‍, ബിജേഷ്, ജിനേഷ്, ദിലീപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും.

Next Story

RELATED STORIES

Share it