നഴ്സിങ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി പിടിയില്‍
താനൂര്‍: നഴ്സിങ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി പോലിസ് പിടിയിലായി. ബംഗളൂരുവിലെ നഴ്സിങ് സ്ഥാപനത്തില്‍ ബിഎസ്സി നഴ്സിങ്ങിന് പഠിക്കുന്ന കല്പകഞ്ചേരി സ്വദേശിയായ വിദ്യാര്‍ഥിയില്‍നിന്ന് മറ്റൊരു സ്ഥാപനത്തില്‍ നഴ്സിങ്ങിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച് 50,000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങിച്ച ശേഷം സീറ്റ് നല്‍കാതെ മുങ്ങിയ കോട്ടയം കുറവിലങ്ങാട് സ്വദേശി തോമസ് ജോര്‍ജ് (41) നെയാണ് പിടികൂടിയത്.
ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം കല്പകഞ്ചേരി പോലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ പി കെ ദാസ്, എസ്ഐ പ്രദീപ്കുമാര്‍, എഎസ്ഐ രാജേഷ്, ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ ആല്ബിന്, അഭിമന്യു, വിപിന്‍ എന്നിവരടങ്ങിയ സംഘമാണ് ഒളിവില്‍ താമസിച്ചിരുന്ന ഏറ്റുമാനൂരിലെ വാടക വീട്ടില്‍നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT