Malappuram

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കടുത്ത പനിയെ തുടര്‍ന്ന് മൂന്നുവയസുകാരി മരിച്ചു

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കടുത്ത പനിയെ തുടര്‍ന്ന് മൂന്നുവയസുകാരി മരിച്ചു
X

മലപ്പുറം: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയ്ക്കെത്തിയ മൂന്നു വയസുകാരി മരിച്ചു. നിലമ്പൂര്‍ ആദിവാസി ഊരായ പാലക്കയം നഗറിലെ അജിത്-സൗമ്യ ദമ്പതികളുടെ മൂന്നുവയസുള്ള മകള്‍ സനോമിയയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കവേ മരിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. രാവിലെ എട്ടുമണിയോടെയാണ് അജിത്തും അമ്മയും സൗമ്യയും ചേര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വാഹനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്താന്‍ വൈകിയിരുന്നു. പത്തുമണിയോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഉടന്‍ കാഷ്യാലിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനുപിന്നാലെയാണ് കുട്ടിയുടെ മരണവിവരം സ്ഥിരീകരിച്ചത്.

ആദിവാസി ഊരിലേക്ക് ജീപ്പ് മാത്രമേ പോകാന്‍ കഴിയൂ. ടൗണില്‍ നിന്ന് ജീപ്പ് കോളനിയിലേക്കെത്താന്‍ വൈകിയത് മരണകാരണമായെന്ന് ആരോപണമുണ്ട്. ആശുപത്രിയിലെത്തുന്നതിന് മുന്‍പു തന്നെ കുട്ടി മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it