Malappuram

ബിടെക് ലാറ്ററല്‍ എന്‍ട്രിയില്‍ ഒന്നാം സ്ഥാനം; ദേവദര്‍ശനെ എംഎസ്എഫ് അനുമോദിച്ചു

ബിടെക് ലാറ്ററല്‍ എന്‍ട്രിയില്‍ ഒന്നാം സ്ഥാനം; ദേവദര്‍ശനെ എംഎസ്എഫ് അനുമോദിച്ചു
X

താനൂര്‍: ബി ടെക് ലാറ്ററല്‍ എന്‍ട്രി പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ താനൂര്‍ സ്വദേശിയും തിരൂര്‍ സീതിസാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് വിദ്യാര്‍ഥിയുമായിരുന്ന ദേവദര്‍ശനെ എംഎസ്എഫ് താനൂര്‍ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉപഹാരം നല്‍കി. എംഎസ്എഫ് കമ്മിറ്റിയുടെ സ്‌നേഹ സമ്മാനം മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം പി അഷ്‌റഫ് കൈമാറി.

എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് കെ എന്‍ ഹക്കിം തങ്ങള്‍, എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് കുറുക്കോള്‍, ജനറല്‍ സെക്രട്ടറി നിസാം താനൂര്‍, ഭാരാവാഹികളായ ജാഫര്‍ സാദിഖ് ചാഞ്ചേരി, സാബിര്‍ ഉണ്യാ, യൂത്ത് ലീഗ് നേതാക്കാളായ നൗഷാദ് പറപ്പൂത്തടം, ടി നിയാസ്, എ എം യൂസഫ്, സമീര്‍, ഷഹല്‍ താനൂര്‍, ഡിവിഷന്‍ ലീഗ് നേതാക്കളായ കുഞ്ഞാവ സാഹിബ്, ഡിവിഷന്‍ കൗണ്‍സിലര്‍ ഷാഹിദ എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it