Malappuram

യുട്യൂബ് ചാനലില്‍ പാട്ട് പാടുന്നതിന് വേണ്ടി കൂട്ടികൊണ്ട് പോയി 12 കാരനെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കി;മൂന്ന് പേര്‍ അറസ്റ്റില്‍

യുട്യൂബ് ചാനലില്‍ പാട്ട് പാടുന്നതിന് വേണ്ടി കൂട്ടികൊണ്ട് പോയി 12 കാരനെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കി;മൂന്ന് പേര്‍ അറസ്റ്റില്‍
X

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ച കേസ്സില്‍ മൂന്ന് പേര്‍ അറസ്സില്‍.പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശികളായ ഉമ്മര്‍ കീഴാറ്റൂര്‍,ഒസാമ,വേങ്ങൂര്‍ സ്വദേശി ഉമ്മര്‍ എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.പ്രതികളിലൊരാളായ ഉമ്മര്‍ കീഴാറ്റൂര്‍ നടത്തുന്ന യുട്യൂബ് ചാനലില്‍ പാട്ട് പാടാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ട് പോയാണ് 12 കാരനെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയത്.

കുറ്റിപ്പുറം പോലിസ് ഇന്‍സ്‌പെക്ടര്‍ ശശിന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെ വെച്ചും, പെരിന്തല്‍മണ്ണയിലുള്ള പള്ളിയില്‍ വെച്ചും, റബര്‍ തോട്ടത്തില്‍ വെച്ചും, വേങ്ങൂര്‍ ടൈലര്‍ ഉമ്മറിന്റെ കടയില്‍ വെച്ചും ആണ് പ്രതികള്‍ 12 കാരനെ പീഢനത്തിന് ഇരയാക്കിയത്.

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവ് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഢന വിവരം പുറത്ത് വരുന്നത് .കുട്ടിക്ക് മൊബൈല്‍ ഫോണും പൈസയും മറ്റും പ്രതികള്‍ യഥേഷ്ടം നല്‍കിയിരുന്നു.ഉമ്മര്‍ കീഴാറ്റൂര്‍ ആയിഷ മീഡിയ എന്ന പേരില്‍ യുട്യൂബ് ചാനല്‍ നടത്തുന്നുണ്ട് .ഒസാമ പ്രമുഖ പൊതുപ്രവര്‍ത്തകനും, ഉമ്മര്‍ സ്വന്തമായി ടൈലര്‍ ഷോപ്പും നടത്തുകയാണ്.

Next Story

RELATED STORIES

Share it