ദേശീയപാത പാക്കെജ് നടപ്പാക്കാതെ കടകള്‍ വിട്ടൊഴിയില്ലെന്ന് വ്യാപാരികള്‍
ഉപജീവന മാര്‍ഗം നഷ്ടപ്പെടുന്നവരോട് കരുണയില്ലാതെ പെരുമാറുന്നത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ലെന്ന് സമിതി ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
കോഴിക്കോട്: ദേശീയപാത പാക്കേജ് നടപ്പാക്കാതെ കടകള്‍ വിട്ടൊഴില്ലെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി. മൂരാട്, പാലോളി പാലം ഭാഗങ്ങളില്‍ ആറ് മാസത്തിലേറെയായി കടകള്‍ ഏറ്റെടുത്തിട്ടും വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല.
ഉപജീവന മാര്‍ഗം നഷ്ടപ്പെടുന്നവരോട് കരുണയില്ലാതെ പെരുമാറുന്നത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ലെന്ന് സമിതി ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. 25% സംസ്ഥാന വിഹിതവും നല്‍കി റോഡ് പദ്ധതി നടപ്പാക്കുമ്പോള്‍ വ്യാപാരികളെ മാത്രം അവഗണിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്ന തുടര്‍പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പാക്കേജ് നടപ്പാക്കാതെ കടകള്‍ വിട്ടു കൊടുക്കില്ലെന്ന് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു.
പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സി കെ വിജയന്‍, ടി മരക്കാര്‍, സി വി ഇക്ബാല്‍, കെ എം റഫീഖ്, കെ സുധ, ഡി എം ശശീന്ദ്രന്‍, കെ സോമന്‍, ഗഫൂര്‍ രാജധാനി സംസാരിച്ചു
RELATED STORIES
മാമിയുടെ തിരോധാനക്കേസില്‍ പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT