Kozhikode

തലസീമിയ; മരുന്നില്ലാതെ രോഗികള്‍ മരണഭീതിയില്‍: ആരോഗ്യ മന്ത്രി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എസ്ഡിപിഐ

തലസീമിയ; മരുന്നില്ലാതെ രോഗികള്‍ മരണഭീതിയില്‍: ആരോഗ്യ മന്ത്രി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എസ്ഡിപിഐ
X

കോഴിക്കോട് : തലസീമിയ രോഗം ബാധിച്ചു ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാ മരുന്നുകളും ബ്ലഡ് ലൂക്കോ സൈറ്റ് ഫില്‍ട്ടര്‍ സെറ്റും ലഭ്യമാകാത്തതിനാല്‍ രോഗികള്‍ മരണഭീതിയില്‍ കഴിയുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി ബാലന്‍ നടുവണ്ണൂര്‍. സംസ്ഥാനത്തെ ആശുപത്രികളില്‍ മരുന്നും ഫില്‍ട്ടര്‍ സെറ്റും മുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. നിരവധി തവണ ടെന്‍ഡര്‍ വിളിച്ചിട്ടും മരുന്ന് കമ്പനികള്‍ പങ്കെടുത്തില്ലെന്ന കാരണം പറഞ്ഞു രോഗികള്‍ക്ക് മരുന്നും ഫില്‍ട്ടര്‍ സെറ്റും ലഭ്യമാക്കുന്ന മറ്റു വഴികള്‍ തേടാതെ, അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട യാതൊരു നടപടിയും ആരോഗ്യവകുപ്പ് സ്വീകരിക്കുന്നില്ലെന്നും വിഷയത്തില്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പ്രസ്താവിച്ചു.





Next Story

RELATED STORIES

Share it