കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ആറുപേര്ക്ക് പരിക്ക്
BY BSR16 Oct 2020 1:39 AM GMT
X
BSR16 Oct 2020 1:39 AM GMT
പയ്യോളി: ദേശീയപാതയില് ഇരിങ്ങല് മങ്ങൂല്പ്പാറയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാര് യാത്രക്കാരായ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ആറുപേര്ക്ക് പരിക്കേറ്റു. കോഴിക്കോട് എരഞ്ഞിപ്പാലം തയ്യില് വീട്ടില് രാഹുല്(32), ഭാര്യ ആരതി(30), മക്കളായ വേദരത്ന(2), ഭാനു(അഞ്ചുമാസം), രാഹുലിന്റെ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി ബബീഷ് കൃഷ്ണ(33), ഗാന്ധി റോഡില് സുബിജിത്(34) എന്നിവരെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. എന്നാല് ആരുടെയും പരിക്ക് ഗുരുതരമല്ല. കോഴിക്കോട് നിന്നു തലശ്ശേരിയിലേക്ക് പോവുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. മംഗലാപുരത്ത് നിന്ന് മല്സ്യം കയറ്റി വരികയായിരുന്ന കണ്ടെയ്നര് ലോറി കോഴിക്കോട് ഭാഗത്ത് നിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
Six people, including two children, were injured when a car collided with a lorry
Next Story
RELATED STORIES
'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള് ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMT