Kozhikode

നിപ പ്രതിരോധം; ഉന്നത പോലിസ് സംഘം പരിശോധന നടത്തി

നിപ പ്രതിരോധം; ഉന്നത പോലിസ് സംഘം പരിശോധന നടത്തി
X

കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തില്‍ നിപാ റിപോര്‍ട്ട് ചെയ്ത പദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നിപ രോഗപ്രതിരോധ നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ സിറ്റി പോലിസ് കമ്മീഷണര്‍ എ വി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലിസ് സംഘം പരിശോധിച്ചു.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കൂളിമാട്, പുല്‍പ്പറമ്പ്, നായര്‍കുഴി, ചിറ്റാരിപ്പിലാക്കല്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നിയന്ത്രണങ്ങള്‍ വിലയിരുത്തി. നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സംഘം തൃപ്തി രേഖപ്പെടുത്തി. ഡിസിപി സ്വപ്‌നില്‍ എം മഹാജന്‍, മെഡിക്കല്‍ കോളജ് എസിപി സുദര്‍ശനന്‍, മാവൂര്‍ സിഐ കെ വിനോദന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it