Kozhikode

കോഴിക്കോട് മൂന്ന് പേരെ കുത്തി അയല്‍വാസി; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് മൂന്ന് പേരെ കുത്തി അയല്‍വാസി; ഒരാളുടെ നില ഗുരുതരം
X

കോഴിക്കോട് : വടകര കുട്ടോത്ത് മൂന്ന് പേര്‍ക്ക് അയല്‍വാസിയുടെ കുത്തേറ്റു. പരിക്കേറ്റ മലച്ചാല്‍ പറമ്പത്ത് ശശി, രമേശന്‍, ചന്ദ്രന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ അയല്‍വാസി മലച്ചാല്‍ പറമ്പത്ത് ഷാനോജാണ് അക്രമം നടത്തിയത്. പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഇന്ന് വൈകുന്നേരം 7.30ഓടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരില്‍ ശശിയുടെ നില ഗുരുതരമാണ്. ശശിയുടെ വയറിനാണ് കുത്തേറ്റിട്ടുള്ളത്.




Next Story

RELATED STORIES

Share it