Kozhikode

നജീബ് അത്തോളി അനുസ്മരണം

നജീബ് അത്തോളി അനുസ്മരണം
X

കോഴിക്കോട്: എസ് ഡിപിഐ കോഴിക്കോട് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രമുഖ ഡോക്യുമെന്ററി സംവിധായകനുമായ നജീബ് അത്തോളിയുടെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികത്തില്‍ എസ് ഡിപിഐ ജില്ലാ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി ഉദ്ഘാടനം ചെയ്തു.

പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനും എസ് ഡിടിയു സംസ്ഥാന പ്രസിഡണ്ടുമായ എ വാസു, എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി, ജനറല്‍ സെക്രട്ടറി സലിം കാരാടി, സെക്രട്ടറി ജലീല്‍ സഖാഫി, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഫായിസ് മുഹമ്മദ്, എസ് ഡിടിയു ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ കമ്മന, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് കെ കെ ഫൗസിയ തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it