Kozhikode

കൊളാരിത്താഴ നെല്‍വയല്‍ നികത്തുന്നതിനെതിരേ മാര്‍ച്ച്

കൊളാരിത്താഴെ നെല്‍വയല്‍ തണ്ണീര്‍ത്തടം നികത്തുന്നതിന് സ്ഥലമുടമയുമായി ഒത്തുകളിച്ച കൃഷി, നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം സംഘടിപ്പിച്ചത്.

കൊളാരിത്താഴ നെല്‍വയല്‍ നികത്തുന്നതിനെതിരേ മാര്‍ച്ച്
X

പയ്യോളി: കൊളാരി താഴഇത്തിള്‍ചിറ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ പയ്യോളി കൃഷി ഭവനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കൊളാരിത്താഴെ നെല്‍വയല്‍ തണ്ണീര്‍ത്തടം നികത്തുന്നതിന് സ്ഥലമുടമയുമായി ഒത്തുകളിച്ച കൃഷി, നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം സംഘടിപ്പിച്ചത്.


ഷിബു കോറോത്ത്, ടി കെ ശശി,വി വി മന്‍സുര്‍, മോളി പുളിന്റെ കുനി, സുരേഷ് കിഴക്കെ കൊളാരി, സവിതാ സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷൗക്കത്തലി എരവത്ത് സമരം ഉദ്ഘാടനം ചെയ്തു. കെ കെ വിജയന്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തിക്കോടി, ഇ കെ ശീതള്‍രാജ്, വി പി സതീശന്‍, മടിയാരി മുസ്സ, കെ എം ഷമീര്‍, കെ ടി ചന്ദ്രന്‍ മാസ്റ്റര്‍, എന്‍ എം മനോജ്, പി കെ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it