മാലിന്യ സംഭരണ കേന്ദ്രത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം; പിന്തുണയുമായി എസ്ഡിപിഐ
പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേയും മാലിന്യം ശേഖരിച്ച് കോളനിക്കകത്തെ കേന്ദ്രത്തില്‍ എത്തിക്കുന്നത് പ്രദേശത്തിനു തന്നെ ഭീഷണിയാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തിക്കോടി: പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം. തിക്കോടി റെയില്‍വേ സ്റ്റേഷനടുത്ത് സുനാമി കോളനിയിലാണ് സംഭരണകേന്ദ്രം പണി കഴിപ്പിച്ചിരിക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേയും മാലിന്യം ശേഖരിച്ച് കോളനിക്കകത്തെ കേന്ദ്രത്തില്‍ എത്തിക്കുന്നത് പ്രദേശത്തിനു തന്നെ ഭീഷണിയാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശവാസികളുടെ എതിര്‍പ്പ് വകവെക്കാതെ യുഡിഎഫ് ഭരണകാലത്താണ് 14 ലക്ഷം ചെലവില്‍ കെട്ടിടം പണികഴിപ്പിച്ചത്.

പ്രവര്ത്തനമാരംഭിക്കുന്നതിനെതിരേ പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ഇപ്പോള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.
ജനവാസകേന്ദ്രത്തില്‍ മാലിന്യ സംഭരണ കേന്ദ്രം തുറക്കുന്നതിനെതിരേ പ്രദേശവാസികളോടൊപ്പം സമരരംഗത്തുണ്ടാകുമെന്നും ജനവാസ കേന്ദ്രത്തിത്തില്‍ നിന്ന് കേന്ദ്രം മാറ്റാന്‍ അധികൃതര്‍ തയ്യാറാകണമെന്നും എസ്ഡിപിഐ തിക്കോടി മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എം കെ സലാം അധ്യക്ഷത വഹിച്ചു. വി മന്‍സൂര്‍, എ വി അഫ്സല്, പി നാസര്‍ സംസാരിച്ചു
RELATED STORIES
കസ്റ്റഡി കൊലപാതകം: ആള്‍ക്കൂട്ടം പോലിസ് സ്റ്റേഷന് കത്തിച്ചു (വീഡിയോ)
21 May 2022 6:52 PM GMTനിര്‍മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില്‍ ...
21 May 2022 4:30 PM GMTഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTഹണിട്രാപ്പില്‍ കുടുങ്ങി ഐഎസ്ഐക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി...
21 May 2022 2:22 PM GMTആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വ്യാജ ഏറ്റുമുട്ടലിൽ...
21 May 2022 1:53 PM GMT