തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് തദ്ദേശ ഭരണകൂടം ക്വാറന്റൈന്‍ സൗകര്യം ഒരുക്കണം: എസ് ഡിപിഐ
കോഴിക്കോട്: നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ പ്രാദേശികമായി ക്വാറന്റൈന്‍ സൗകര്യം ഒരുക്കണമെന്ന് എസ് ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വീട്ടില്‍ സൗകര്യമില്ലാത്ത പലര്‍ക്കും ക്വാറന്റൈന്‍ സൗകര്യം ചെയ്തു നല്‍കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ല. ചില സ്ഥലങ്ങളില്‍ സൗകര്യം ഉണ്ടങ്കിലും പൂര്‍ണമായ രീതിയില്‍ നടക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നുവരുന്നുണ്ട്. തിരിച്ചുവരുന്ന മുഴുവന്‍ പ്രവാസികള്‍ക്കും ക്വാറന്റൈന്‍ സൗകര്യം ചെയ്തുനല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ണമായ രീതിയില്‍ ഇടപെടാന്‍ തയ്യാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപെട്ടു. പ്രസിഡന്റ് മുസ്തഫ പാലേരി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി സലീം കാരാടി, സെക്രട്ടറിമാരായ അബ്ദുല്‍ ജലീല്‍ സഖാഫി, വാഹിദ് ചെറുവറ്റ, ഇസ്മായില്‍ കമ്മന, അബ്ദുല്‍ ഖയ്യൂം, മുഹമ്മദ് കോയ ബേപ്പൂര്‍, കബീര്‍ ചാത്തമംഗലം, റിയാസ് പയ്യാനക്കല്‍, അസീസ് മാസ്റ്റര്‍, ശിഹാബ് ചെറുവാടി, ബഷീര്‍ ചീക്കോന്ന്, ആഷിഖ് ബാലുശ്ശേരി, ഫൈസല്‍ കൊയിലാണ്ടി, കുഞ്ഞമ്മദ് പേരാമ്പ്ര സംസാരിച്ചു.
Local government should provide quarantine facility for returning expatriates: SDPI
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT