പോപുലര്‍ ഫ്രണ്ട് കാംപയിന്‍: ജനജാഗ്രതാ സംഗമം കോട്ടപ്പറമ്പില്‍
വടകര: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന ദേശീയ കാംപയിന്റെ ഭാഗമായി കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി ജനജാഗ്രതാ സംഗമവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സപ്തംബര്‍ 20നു പേരാമ്പ്ര ഡിവിഷനിലെ ചെറുവണ്ണൂരില്‍ നിന്ന് തുടക്കം കുറിച്ച വാഹന പ്രചരാണം, കുറ്റിയാടി, നാദാപുരം, വില്ല്യാപ്പള്ളി, കൊയിലാണ്ടി, വടകര എന്നീ ഡിവിഷനുകളില്‍ പ്രചാരണം നടത്തി 27ന് വൈകിട്ട് 4:30ന് വടകര കോട്ടപ്പറമ്പില്‍ ജനജാഗ്രത സംഗമത്തോടെ സമാപിക്കും. ജാഗ്രതാ സംഗമത്തില്‍ പ്രമുഖ പ്രഭാഷകന്‍ അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍ സംസാരിക്കും. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സമൂഹത്തിന് അതിജീവനത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുക എന്നതാണ് കാംപയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി എ ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ പി നാസര്‍, കെ പി മുഹമ്മദ് അഷ്‌റഫ്, എന്‍ കെ സജീര്‍, സി കെ റഹീം പങ്കെടുത്തു.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT