Kozhikode

കോഴിക്കോട് തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കോഴിക്കോട് തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
X

വടകര: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അഴിയൂര്‍ ചോമ്പാല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ബസ് സ്റ്റോപ്പിന് സമീപം ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു (ചൈത്രം ബാബു, 47) ആണ് മരിച്ചത്.

കണ്ണൂക്കര ഒഞ്ചിയം റോഡില്‍ കള്ളുഷാപ്പിന് സമീപം വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. റോഡിലുണ്ടായിരുന്ന നായ്ക്കള്‍ കടിപിടികൂടുകയും റോഡിന് കുറുകെ ഓടുകയുമായിരുന്നു. ഓട്ടോ വെട്ടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മറിഞ്ഞത്. ഓട്ടോയ്ക്കുള്ളില്‍ അകപ്പെട്ട അനില്‍ ബാബുവിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോ ഉയര്‍ത്തി പുറത്തെടുക്കുകയായിരുന്നു. നാട്ടുകാര്‍ ബാബുവിനെ വടകര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ ഓട്ടോ ഭാഗികമായി തകര്‍ന്നു. സിഐടിയു ഹാര്‍ബര്‍ സെക്ഷന്‍ സെക്രട്ടറിയായിരുന്നു അനില്‍ ബാബു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതരായ കരുണന്‍ ആലീസ് ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷ മകന്‍: അനുനന്ദ്. സഹോദരങ്ങള്‍: രാജീവന്‍, സജിനി, ഗീത, അനിത, ബേബി, സജീവന്‍ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ നടക്കും.





Next Story

RELATED STORIES

Share it