Kozhikode

കോഴിക്കോട് ജില്ലയില്‍ 507 പേര്‍ക്ക് കൊവിഡ്; 645 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ 507 പേര്‍ക്ക് കൊവിഡ്; 645 പേര്‍ക്ക് രോഗമുക്തി
X
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 507 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 475 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5786 പേരെ പരിശോധനക്ക് വിധേയരാക്കി.ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 645 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.




Next Story

RELATED STORIES

Share it