Kozhikode

കായണ്ണ പോലിസ് സ്‌റ്റേഷന്‍ ആക്രമണക്കേസ് പ്രതി സി എച്ച് അച്യുതന്‍ അന്തരിച്ചു

കായണ്ണ പോലിസ് സ്‌റ്റേഷന്‍ ആക്രമണക്കേസ് പ്രതി സി എച്ച് അച്യുതന്‍ അന്തരിച്ചു
X

വടകര: സിപിഐഎംഎല്‍ നേതാവും അടിയന്തരാവസ്ഥക്കാലത്തെ കായണ്ണ പോലിസ് സ്‌റ്റേഷന്‍ ആക്രമണ ക്കേസിലെ പ്രതിയുമായിരുന്ന സി എച്ച് അച്യുതന്‍(75) അന്തരിച്ചു. എഴുപതുകളില്‍ സിപിഐ എംഎല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ പുനഃസംഘടന കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്നു. കായണ്ണ പോലിസ് സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് കക്കയം, മാലൂര്‍കുന്ന് ക്യാംപുകളില്‍ പീഡനത്തിനിരയായിരുന്നു. വിചാരണ തടവുകാരനായി രണ്ടു വര്‍ഷത്തോളം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു. ജയില്‍ മോചനത്തിനു ശേഷം സിപിഐഎംഎല്‍ റെഡ് ഫ്‌ലാഗ് പ്രവര്‍ത്തകനായി

ജില്ലാ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചു. എംഎല്‍ പ്രസ്ഥാനങ്ങള്‍ പിളര്‍ന്നപ്പോള്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. ഭാര്യ: പുഷ്പ(അത്തോളി). മക്കള്‍: നിഷാന്ത്(സഹകരണ ബാങ്ക്), നിഷ(കിടങ്ങൂര്‍ എന്‍ജിനീയറിങ് കോളജ് അധ്യാപിക). സഹോദരങ്ങള്‍: പരേതരായ രാഘവന്‍, അശോകന്‍(എന്‍ജിഒ യൂനിയന്‍ നേതാവ്), നാരായണി. മരുമക്കള്‍: വിനോദ് (തൃപ്പൂണിത്തുറ), രാഖി (പുറമേരി). സഹോദരങ്ങള്‍: സുശീല, വിജയന്‍, സുരഭി നാരായണി, പരേതരായ ബാലന്‍, രാഘവന്‍ മാസ്റ്റര്‍, അശോകന്‍ (എന്‍ജിഒ യൂനിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി).

Kayanna police station attack case accused CH Achuthan dies

Next Story

RELATED STORIES

Share it