ബിനാലെയ്ക്ക് പോലിസ് കമ്മീഷണറെ ക്ഷണിക്കാനെത്തിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്ന് എംഡിഎംഎ പിടികൂടി
കോഴിക്കോട്: ബിനാലെയ്ക്ക് പോലിസ് കമ്മീഷണറെ ക്ഷണിക്കാനെത്തിയ യുവാവില്‍ നിന്ന് എംഡിഎംഎ പിടികൂടി. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഒമര്‍ സുന്‍ഹറിനെയാണ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈദ്യ പരിശോധനയ്ക്ക വിധേയനാക്കി. ഇയാളില്‍ നിന്ന് 15ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്‌സൈസ് അറിയിച്ചു. ബിനാലെയ്ക്ക് ക്ഷണിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ കോഴിക്കോട് പോലീസ് കമ്മീണര്‍ ഓഫിസിലെത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സുധാകരന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം ഇന്നോവ കാര്‍ പിന്തുടരുകയായിരുന്നു. എന്നാല്‍ ഇന്നോവ കാര്‍ കമ്മീഷണര്‍ ഓഫിസിലേക്കാണ് കയറിയത്. കമ്മീഷണറെ ബിനാലെയ്ക്ക് ക്ഷണിക്കാന്‍ എത്തിയെന്നായിരുന്നു ഉദ്യോഗസ്ഥരോട് പറഞ്ഞത്. എക്‌സൈസ് സംഘം സ്ഥലത്തെത്തി വിവരം പോലിസിനെ അറിയിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT