ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവിയുടെ വിയോഗത്തില്‍ അനുശോചിച്ചു

കോഴിക്കോട്: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും തിരുവനന്തപുരം വലിയ ഖാളിയുമായ ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവിയുടെ വിയോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അനുശോചിച്ചു. കേരളത്തിലെ ദീനി പ്രവര്‍ത്തന മേഖലയില്‍ അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്. പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം ജനവിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച പണ്ഡിതനാണ് അദ്ദേഹം.
ഇസ്‌ലാമികപരമായി സകല മേഖലകളിലും മികവ് തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. കേരളത്തിലെ നിരവധി പണ്ഡിതന്‍മാരുടെ ഗുരുനാഥനായ മൗലാന കേരളീയ മുസ്‌ലിം പണ്ഡിത ലോകത്തെ തേജസ്സാര്‍ന്ന വ്യക്തിത്വമാണ്. കുടുംബാംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ പരലോകജീവിതം നാഥന്‍ സന്തോഷകരമാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു- അനുശോചന സന്ദേശത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMTജനതാദള് (എസ്) എന്ഡിഎയില് ചേര്ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTഏഷ്യന് ഗെയിംസ്: അരുണാചല് താരങ്ങള്ക്ക് ചൈനയുടെ വിലക്ക്
22 Sep 2023 11:13 AM GMTഎസി മൊയ്തീന്റെ പേര് പറഞ്ഞില്ലെങ്കില് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;...
22 Sep 2023 10:56 AM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി കെ എം ഷാജി
22 Sep 2023 8:52 AM GMT