- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പള്ളിക്കരയില്‍ മൂന്ന് മാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ എട്ട് പേര്‍ക്ക് കൊവിഡ്
മേലടി സിഎച്ച്‌സിയില്‍ നടന്ന ആന്റിജന്‍ പരിശോധനയിലാണ് കഴിഞ്ഞ ദിവസം പോസിറ്റീവായ ഗൃഹനാഥന്റെ ബന്ധുക്കളടക്കം എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
പയ്യോളി: തിക്കോടി പഞ്ചായത്തിലെ പള്ളിക്കരയില്‍ മൂന്ന് മാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേലടി സിഎച്ച്‌സിയില്‍ നടന്ന ആന്റിജന്‍ പരിശോധനയിലാണ് കഴിഞ്ഞ ദിവസം പോസിറ്റീവായ ഗൃഹനാഥന്റെ ബന്ധുക്കളടക്കം എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ മകള്‍ (38) മകളുടെ കുട്ടികള്‍ (3 മാസം 8 വയസ്സ്) ജേഷ്ടന്‍ (62) ജ്യേഷ്ടന്റെ ഭാര്യ (55) മകന്‍ (37) അയല്‍വാസികളായ രണ്ട് കുട്ടികള്‍ (12,17) എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 42 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 98 പേര്‍ക്ക് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം രണ്ട് ദിവസം കഴിഞ്ഞേ വരികയുള്ളൂ. പള്ളിക്കരയില്‍ മൊത്തം 12 പേര്‍ക്കാണ് ഇതേ വരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 3 കുട്ടികളെയും ഒരു സ്ത്രീയേയും മണിയൂര്‍ എഫ്എല്‍ടിസിയിലേക്കും 2 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും രണ്ട് പേരെ എന്‍ഐടിയിലെ എഫ്എല്‍ടിസിയിലുമാണ് പ്രവേശിപ്പിച്ചത്.
RELATED STORIES
മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
12 Dec 2024 8:27 AM GMTഏറ്റവും വലിയ സമ്പന്നനെന്ന ചരിത്രം രചിച്ച് ഇലോണ്‍ മസ്ക്
12 Dec 2024 8:13 AM GMTമൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു...
12 Dec 2024 7:35 AM GMTശ്രമങ്ങള്‍ വിഫലം; കുഞ്ഞ് ആര്യന് വിട
12 Dec 2024 7:12 AM GMTഎം ആര് അജിത് കുമാറിനെ ഡിജിപിയാക്കാന്‍ സര്‍ക്കാര്‍ നീക്കം
12 Dec 2024 6:18 AM GMTകാറില്‍നിന്ന് ഒരുകോടി രൂപ കണ്ടെത്തിയ സംഭവം; മുന്‍ ബിജെപി നേതാവിനെ ഇഡി ...
12 Dec 2024 5:56 AM GMT