Kozhikode

കുഴഞ്ഞ് വീണ് മരിച്ച വയോധികന് കൊവിഡ്

കുഴഞ്ഞ് വീണ് മരിച്ച വയോധികന് കൊവിഡ്
X

പയ്യോളി: കുഴഞ്ഞ് വീണ് മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചു.നഗരസഭയിലെ 29ാം വാര്‍ഡിലെ പുത്തന്‍ മരച്ചാലില്‍ കൃഷ്ണന്‍(61 )ആണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടില്‍ കുഴഞ്ഞു വീണുമരിച്ചത്. മരണശേഷം വടകര ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വടകര അപ്പാസണ്‍സ് ഹോം അപ്ലയന്‍സസ് സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ :ലക്ഷ്മി മക്കള്‍: ലിനി ,ലിന്‍സിമരുമക്കള്‍: രാജേഷ് നടുവണ്ണൂര്‍, ബിനീഷ് കാക്കുനി, സഹോദരങ്ങള്‍: വേലായുധന്‍, സതി, സരോജിനി




Next Story

RELATED STORIES

Share it