Kozhikode

കോഴിക്കോട് ജില്ലയില്‍ 32 പേര്‍ക്ക് കൊവിഡ്:10 പേര്‍ക്ക് രോഗമുക്തി; പുതുതായി 486 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് ജില്ലയില്‍ 32 പേര്‍ക്ക് കൊവിഡ്:10 പേര്‍ക്ക് രോഗമുക്തി; പുതുതായി 486 പേര്‍ കൂടി നിരീക്ഷണത്തില്‍
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 32 കൊവിഡ് പോസിറ്റീവ് കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രി വി അറിയിച്ചു. 42 വയസ്സുള്ള ഒളവണ്ണ സ്വദേശി 7ന് സൗദിയില്‍ നിന്നും കണ്ണൂരില്‍ എത്തി പിന്നീട് കോഴിക്കോട് കൊറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തില്‍ ആയിരുന്നു. 16ന് പോസിറ്റീവ് സ്ഥിരീകരിച്ചു. നിലവില്‍ എഫ്എല്‍ടിസിയില്‍ ചികില്‍സയിലാണ്.29 വയസ്സുളള കോഴിക്കോട് കോര്‍പ്പറേഷനിലെ മുണ്ടിക്കല്‍താഴം സ്വദേശി. ജൂലൈ 16 ന് ഒമാനില്‍ നിന്നും കോഴിക്കോടെത്തി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ നിന്നും സ്രവം എടുത്തു. ഫലം പോസിറ്റീവയതിനെ തുടര്‍ന്ന എഫ്എല്‍ടിസി യില്‍ ചികില്‍സയിലാണ്. 30 വയസ്സുളള വടകര മുന്‍സിപ്പാലിറ്റി സ്വദേശിനി. ജൂണ്‍ 12 ന് കുവൈത്തില്‍ നിന്നും കണ്ണൂരിലെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 13 ന് ശേഷം വടകര നിന്നും സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവയതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികില്‍സയിലാണ്. 44 വയസ്സുള്ള ഒളവണ്ണ സ്വദേശി അബുദാബിയില്‍ നിന്നും കോഴിക്കോട് എത്തി ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി ചികില്‍സയിലാണ്.

29 വയസ്സുളള ഫറോക്ക് സ്വദേശിനി. മാര്‍ച്ച് 5 ന് ദുബൈയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. ഗള്‍ഫിലേക്ക് തിരിച്ച് പോകേണ്ട ആവശ്യാര്‍ത്ഥം സ്വകാര്യ ലാബില്‍ നിന്നും സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവയതിനെ തുടര്‍ന്ന് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്. 35 വയസ്സുളള ഏറാമല സ്വദേശി. ഗള്‍ഫിലേക്ക് തിരിച്ച് പോകേണ്ട ആവശ്യാര്‍ത്ഥം ജൂലൈ 15 ന് സ്വകാര്യ ലാബില്‍ നിന്നും സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവയതിനെ തുടര്‍് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്. 24 വയസ്സുള്ള ചങ്ങരോത്ത് സ്വദേശി ജൂണ്‍ 18ന് ദുബായ് നിന്നും കോഴിക്കോട് എത്തി. ജൂലൈ 15ന് സ്രവപരിശോധനഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സയിലാണ്. 7 വയസ്സുളള പെണ്‍കുട്ടി ജൂലൈ 30 ന് രക്ഷിതാക്കളോടൊപ്പം സൗദിയില്‍ നിന്നും കോഴിക്കോടെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 14 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 40 വയസ്സുള്ള മരുതോങ്കര സ്വദേശി ഖത്തറില്‍ നിന്നും കോഴിക്കോട് എത്തി രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 14 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായ തിനെ തുടര്‍ന്ന് ചികിത്സയിലാണ്. 48 വയസ്സുള്ള തോപ്പയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി ജൂലൈ 4ന് യു.എ.ഇയില്‍ നിന്നും കോഴിക്കോട് എത്തി കൊറോണകെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ ജൂലൈ 14 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലംപോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്. 42 വയസ്സുള്ള കൊയിലാണ്ടി കൊല്ലം സ്വദേശി ജൂലൈ 11ന് ഖത്തറില്‍ നിന്നും കോഴിക്കോട് എത്തി കൊറോണകെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. ജൂലൈ 15 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്. 22 വയസ്സുള്ള കൊയിലാണ്ടി സ്വദേശി ജൂലൈ 11ന് യു.എ.യില്‍ നിന്നും കോഴിക്കോട് എത്തി ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവം പരിശോധന നടത്തി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്. 31 വയസ്സുള്ള കൊയിലാണ്ടി സ്വദേശി ജൂലൈ 6ന് സൗദിയില്‍ നിന്നും കോഴിക്കോട് എത്തി കൊറോണകെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. പ്രത്യേക സ്രവപരിശോധനയില്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്. 40 വയസ്സുള്ള കുമ്മല്‍ സ്വദേശി ജൂലൈ 15ന് ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട് എത്തി ജൂലൈ 16ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവപരിശോധന നടത്തി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികില്‍സയിലാണ്. 80 വയസ്സുളള പുതിയറ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി. ജൂലൈ 11 ന് കുടകില്‍ നിന്നും കോഴിക്കോട് എത്തി. ലക്ഷണത്തെ തുടര്‍ന്ന് ജൂലൈ 15 ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവയതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്. 27 വയസ്സുളള നൊച്ചാട് താമസിക്കുന്ന ബീഹാര്‍ സ്വദേശി. ജൂണ്‍ 24 ന് വിമാന മാര്‍ഗ്ഗം ഹൈദരാബാദില്‍ നിന്നും കൊച്ചിയിലെത്തി. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. പ്രത്യേക സ്രവപരിശോധനയില്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന എന്‍.ഐ.ടി എഫ്.എല്‍.ടി.സിയില്‍ ചികില്‍സയിലാണ്. 32 വയസ്സുള്ള തൂണേരി സ്വദേശി ജൂ 14 ന് ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. ലക്ഷണങ്ങളെ തുടര്‍ന്ന് പ്രത്യേക സ്രവപരിശോധനയില്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് എന്‍.ഐ.ടി എഫ്.എല്‍.ടി.സിയില്‍ ചികില്‍സയിലാണ്.

38 വയസ്സുള്ള സ്ത്രീ, 17, 20 വയസ്സുള്ള ആണ്‍കുട്ടികള്‍ - തൂണേരി പോസിറ്റീവ് ആയ വ്യക്തിയുടെ ഭാര്യയും മക്കളും. പ്രത്യേക സ്രവപരിശോധനയില്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികില്‍സയിലാണ്. 37 വയസ്സുളള മൂടാടി സ്വദേശിനി. തൂണേരിയിലെ പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കം. ജൂലൈ 15 ന് ഫലം പോസിറ്റീവയതിനെ തുടര്‍ന്ന് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്. 50 വയസ്സുള്ള കാരപ്പറമ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി ജൂണ്‍ 29 ന് കണ്ണൂര്‍ പുല്ലൂക്കരയില്‍ മരണ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ പോസിറ്റീവ് കേസുളളതുകൊണ്ട് ജൂലൈ 17 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്. 28 ദിവസം പ്രായമുളള പെണ്‍കുട്ടി കല്ലായി പോസിറ്റീവായ വ്യക്തിയുടെ മകള്‍. ജൂലൈ 15 ന് സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 63 വയസ്സുള്ള തലക്കുളത്തൂര്‍ സ്വദേശി തലക്കുളത്തൂരില്‍ പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. ജൂലൈ 14 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്. 52 വയസ്സുള്ള തലക്കുളത്തൂര്‍ സ്വദേശി തലക്കുളത്തൂരില്‍ പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. ജൂലൈ 14 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്. 5 ഉം 7 ഉം വയസ്സുള്ള ആണ്‍കുട്ടികള്‍ കല്ലായി കോഴിക്കോട് കോര്‍പ്പറേഷന്‍ കല്ലായി പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍. ജൂലൈ 14 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്. 47 വയസ്സുള്ള കണ്ണഞ്ചേരി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി - പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. ജൂലൈ 14 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്. 23 വയസ്സുള്ള പുതിയറ കോര്‍പ്പറേഷന്‍ സ്വദേശി - കാസര്‍ഗോഡ് പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. ജൂലൈ 14 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്. 24 വയസ്സുളള വാണിമേല്‍ സ്വദേശിനി. ജൂലൈ 13 ന് പനിയെ തുടര്‍ന്ന് സ്രവമെടുത്തു. ഫലം ഫലം പോസിറ്റീവയതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികില്‍സയിലാണ്. 32, 27 വയസ്സുളള ദമ്പതികള്‍. പൊറ്റമ്മല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ ജൂലൈ 12 ന് പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നും സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികില്‍സയിലാണ്.

രോഗമുക്തി നേടിയവര്‍

എഫ്. എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന 34 വയസ്സുള്ള കട്ടിപ്പാറ സ്വദേശി, 29 വയസ്സുള്ള കാസര്‍ഗോഡ് സ്വദേശി, മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന 42 വയസ്സുള്ള വാണിമേല്‍ സ്വദേശി 54 വയസ്സുള്ള ഒളവണ്ണ സ്വദേശിനി 64 വയസ്സുള്ള അഴിയൂര്‍ സ്വദേശി 32 വയസ്സുള്ള ആയഞ്ചേരി സ്വദേശി എന്‍.ഐ.ടി- എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന 47 വയസ്സുള്ള ചോറോട് സ്വദേശി 48 വയസ്സുള്ള ചെറുവണ്ണൂര്‍ സ്വദേശി 54 വയസ്സുള്ള പുതുപ്പാടി സ്വദേശി.




Next Story

RELATED STORIES

Share it