Kozhikode

കൊവിഡ്: കോഴിക്കോട് ജില്ലയില്‍ 11,880 പേര്‍ നിരീക്ഷണത്തില്‍

കൊവിഡ്: കോഴിക്കോട് ജില്ലയില്‍ 11,880 പേര്‍ നിരീക്ഷണത്തില്‍
X

കോഴിക്കോട്: ജില്ലയില്‍ പുതുതായി വന്ന 527 പേര്‍ ഉള്‍പ്പെടെ 11,880 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 78,962 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 123 പേര്‍ ഉള്‍പ്പെടെ 789 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 241 പേര്‍ മെഡിക്കല്‍ കോളജിലും 81 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 97 പേര്‍ എന്‍ഐടി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 104 പേര്‍ ഫറോക്ക് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 197 പേര്‍ എന്‍ഐടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 22 പേര്‍ മണിയൂര്‍ എഫ് എല്‍ ടി സിയിലും 47 പേര്‍ എ ഡബ്ലിയു എച്ച് എഫ് എല്‍ ടി സിയിലും ആണ് നിരീക്ഷണത്തിലുള്ളത്. 114 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

1,957 സ്രവ സാംപിള്‍ പരിശോധനക്കായി അയച്ചു. ആകെ 65,510 സ്രവ സാംപിളുകള്‍ അയച്ചതില്‍ 64,228 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 62,670 എണ്ണം നെഗറ്റീവ് ആണ്. സാംപിളുകളില്‍ 1282 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. പുതുതായി വന്ന 182 പേര്‍ ഉള്‍പ്പെടെ ആകെ 3,455 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 612 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും, 2783 പേര്‍ വീടുകളിലും, 60 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 12 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 26,298 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.


Next Story

RELATED STORIES

Share it