Kozhikode

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ടത് മതേതര ഇന്ത്യയ്ക്ക് തെറ്റായ സന്ദേശം നല്‍കും: യൂത്ത് കോണ്‍ഗ്രസ്- എസ്

ദൃശ്യങ്ങളടക്കമുള്ള തെളിവുകളുണ്ടായിരുന്നിട്ടും പ്രതികളുടെ ഗൂഢാലോചന കോടതി മുറിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല.

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ടത് മതേതര ഇന്ത്യയ്ക്ക് തെറ്റായ സന്ദേശം നല്‍കും: യൂത്ത് കോണ്‍ഗ്രസ്- എസ്
X

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ട സിബിഐ കോടതി വിധി നിരാശാജനകമെന്നും മതേതര ഇന്ത്യയ്ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ്- എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് കോടതി കണ്ടെത്തിയത്. ദൃശ്യങ്ങളടക്കമുള്ള തെളിവുകളുണ്ടായിരുന്നിട്ടും പ്രതികളുടെ ഗൂഢാലോചന കോടതി മുറിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല.

ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘപരിവാറും ബിജെപി നേതാക്കന്‍മാരും പരസ്യമായി ഇക്കാര്യം പറഞ്ഞതാണ്. ഇതിനായി സംഘപരിവാര്‍ രഥയാത്ര പോലും നടത്തി. എന്നിട്ടും ബാബരി മസ്ജിദ് തകര്‍ത്തതിലെ ഗൂഢാലോചന പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിക്കാത്തത് ദുരൂഹമാണെന്നും മതേതര ഇന്ത്യയുടെ ഭാവി അതിസങ്കീര്‍ണതയിലേയ്ക്കാണ് നീങ്ങുന്നതെന്നും യൂത്ത് കോണ്‍ഗ്രസ്- എസ് ജില്ലാ ഭാരവാഹികളായ വളളില്‍ ശ്രീജിത്ത്, പി വി സജിത്ത് എന്നിവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it