Kozhikode

വെളിച്ചമില്ലാതെ ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡ്; കഞ്ചാവ് വില്‍പ്പനക്കാരുടെ ഇടത്തവാളമായി തീര്‍ന്നിരിക്കുന്നു

ബസ് സ്റ്റാൻഡിനകത്ത് രാത്രിയോടെ മദ്യം,കഞ്ചാവ് വില്‍പ്പനക്കാരുടെയും പുഴയില്‍ മാലിന്യം തള്ളുന്നവരും ഇടത്തവാളമായി തീര്‍ന്നിരിക്കുന്നു.

വെളിച്ചമില്ലാതെ ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡ്; കഞ്ചാവ് വില്‍പ്പനക്കാരുടെ ഇടത്തവാളമായി തീര്‍ന്നിരിക്കുന്നു
X

പുതുപ്പാടി: ഹൈമാസ്റ്റ് ലൈറ്റ് കത്താതായതോടെ കോഴിക്കോട്, വയനാട് ഹൈവേയിലെ ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡ് സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. സന്ധ്യയാകുന്നതോടെ സ്ത്രീകളടക്കമുള്ള നൂറു കണക്കിന് യാത്രക്കാരാണ് ഇതുമൂലം ദുരിദത്തിലാകുന്നത്. യാത്രക്കാര്‍ എത്തിച്ചേരുന്ന ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളം കൂടിയാണ്. ഇതുവഴി യാത്ര ചെയ്യാന്‍ പോലും സാധ്യമല്ല.

ബസ് സ്റ്റാൻഡിനകത്ത് രാത്രിയോടെ മദ്യം, കഞ്ചാവ് വില്‍പ്പനക്കാരുടെയും പുഴയില്‍ മാലിന്യം തള്ളുന്നവരും ഇടത്തവാളമായി തീര്‍ന്നിരിക്കുന്നു. ഇതിനെതിരെ പല പരാതികളുയര്‍ന്നിട്ടും സ്റ്റാന്റിലെ ലൈറ്റുകളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനായി പഞ്ചായത്തധികൃതരില്‍ നിന്ന് വേണ്ടതായിട്ടുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ല. ഉടനടി ലൈറ്റുകള്‍ കേടുപാടുകള്‍ പരിഹരിച്ച് പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും വെളിച്ചമേകണമെന്നും, സ്റ്റാന്റിനകത്തെ മദ്യം,കഞ്ചാവ് വില്‍പ്പന അവസാനിപ്പിക്കാൻ അധികൃതർ തയാറാകണമെന്നും റവല്യൂഷണറി യൂത്ത് ഈങ്ങാപ്പുഴ ടൗണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it