- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിഎഎ വിരുദ്ധ സമരം: കേസ് പിന്‍വലിക്കാത്ത സര്‍ക്കാര്‍ നിലപാട് വഞ്ചനയെന്ന് പി എം എ സലാം

കോഴിക്കോട്: പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്തവരുടെ കേസുകള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം പാലിക്കാത്ത സര്‍ക്കാര്‍ നിലപാട് കടുത്ത വഞ്ചനയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി എം എ സലാം. കേസുകള്‍ ഒന്നും പിന്‍വലിച്ചിട്ടില്ലെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചത്. ഒരു ലജ്ജയുമില്ലാതെയാണ് സര്‍ക്കാര്‍ വാഗ്ദാനലംഘനം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു വാഗ്ദാനം.
എന്നാല്‍, അധികാരത്തില്‍ വന്നതോടെ സര്‍ക്കാര്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളെയും പൗരാവകാശ പ്രവര്‍ത്തകരെയും വഞ്ചിച്ചിരിക്കുകയാണ്. സിഎഎക്കെതിരേ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയ ചരിത്രമാണ് കേരളത്തിനുള്ളത്. ഈ താല്‍പര്യമെല്ലാം കാപട്യമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പുതിയ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം ജലരേഖയായി മാറിയിരിക്കുകയാണ്.
പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട് 836 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സമാധാനപരമായി സമരം ചെയ്ത വിവിധ മുസ്‌ലിം സംഘടനാ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് ഈ കേസുകളില്‍ പ്രതികളാക്കപ്പെട്ടത്. ന്യൂനപക്ഷ ജനവിഭാഗങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















