- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുരന്തമുഖങ്ങളില്‍ കൈത്താങ്ങാവാന്‍ യുവത; ക്യാപ്റ്റന്‍മാരെ സജ്ജരാക്കി യുവജനക്ഷേമ ബോര്‍ഡ്
കോട്ടയം: ദുരന്തസാഹചര്യങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാവാന്‍ മികച്ച തയ്യാറെടുപ്പോടെ ജില്ലയിലെ യുവജനങ്ങള്‍. കേരള വോളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സിലെ 77 യുവ ക്യാപ്റ്റന്‍മാരെ ഇതിനായി സജ്ജമാക്കിയിരിക്കുകയാണ് യുവജനക്ഷേമ ബോര്‍ഡ്. തദ്ദേശ സ്ഥാപനത്തിലുള്ള ക്യാപ്റ്റന്‍മാരും വാര്‍ഡ് തലത്തിലുള്ള വോളണ്ടിയര്‍മാരും ചേര്‍ന്ന് ദുരന്തമുഖങ്ങളില്‍ കൈത്താങ്ങ് പകരും. ഗ്രാമപ്പഞ്ചായത്ത് നഗരസഭാതലങ്ങളിലെ ക്യാപ്റ്റന്‍മാരായ 77 പേരുടെ പരിശീലനം പൂര്‍ത്തിയായി.
ആരോഗ്യവകുപ്പിന്റ സഹകരണത്തോടെ പ്രഥമശുശ്രൂഷ സിപിആര്‍ പ്രൊസീജര്‍ പരിശീലവും പോലിസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് എന്നിവയുടെ നേതൃത്വത്തില്‍ ആപത്ഘട്ടങ്ങളിലെ ദ്രുതരക്ഷാപ്രവര്‍ത്തനത്തിനുതകുന്ന പ്രത്യേക പരിശീലനവും ക്യാപ്റ്റന്‍മാര്‍ക്ക് നല്‍കി. തുടര്‍ന്ന ക്യാപ്റ്റന്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ്തല വളണ്ടിയര്‍മാരെ ഏകോപിപ്പിച്ച് സന്നദ്ധപ്രവര്‍ത്തനത്തിന് സജ്ജമാക്കും. 18 നും 30 നുമിടയില്‍ പ്രായമുള്ള മൂവായിരത്തോളം സേവനസന്നദ്ധരായ യുവതീ, യുവാക്കളാണ് വോളണ്ടിയമാരായുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ദുരിതാശ്വസ കേന്ദ്രങ്ങളിലും ദുരിത മേഖലകളിലും അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കാനും ഇവരെ പ്രയോജനപ്പെടുത്തും. ലഹരിക്കെതിരേ നടത്തിവരുന്ന ബോധവലക്കരണപ്രവര്‍ത്തങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തും.
കൗണ്‍സിലിങ്, സര്‍വേ, ശുചീത്വ മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വൈദഗ്ധ്യമുള്ള വരെ ഉള്‍പ്പെടുത്തി പ്രത്യേക ടീമുകളും രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതായി ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ എസ് ഉദയകുമാരി പറഞ്ഞു. ബ്രേക് ദ ചെയിന്‍ കാംപയിന്‍, ലോക്ക് ഡൗണ്‍ ഹെല്‍പ്പ് ഡെസ്‌ക്, മെഡിക്കല്‍ ടീം, രക്തദാനകാംപയിന്‍, ദുരിതാശ്വാനിധിയിലേക്കുള്ള ധനസമാഹരണം, കാര്‍ഷികരംഗത്തുള്ള ഇടപെടല്‍, ശുചീകരണം തുടങ്ങിയവയില്‍ യുവാക്കളെ അണിനിരത്തി മാതൃകാപരമായ പ്രവര്‍ത്തനം നടത്താനും യുവജനക്ഷേമ ബോര്‍ഡിന് കഴിഞ്ഞിരുന്നു.
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്വി തന്നെ തുണ; അവസാന മിനിറ്റുകളില് ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്ഥി രാഷ്ട്രീയം പൂര്ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര് ഓപ്പറേറ്ററായി ജോലി ചെയ്യാന് ഇഷ്ടമല്ല; വിരലുകള് മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന് പാര്ട്ണര് മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില് പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള് വര്ധിക്കുന്നു
14 Dec 2024 2:15 PM GMT