Kottayam

കാഞ്ഞിരപ്പള്ളിയില്‍ കുര്‍ബാനയ്ക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞിരപ്പള്ളിയില്‍ കുര്‍ബാനയ്ക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
X

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കുര്‍ബാനയ്ക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെയായിരുന്നു സംഭവം. ആനക്കല്ല് നെല്ലിക്കുന്നേല്‍ അഡ്വ. പോള്‍ ജോസഫിന്റെ മകന്‍ മിലന്‍ പോള്‍ (16) ആണ് മരിച്ചത്. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ഇടവകയിലെ ആള്‍ത്താര ബാലനായിരുന്നു.

കുര്‍ബാനയ്ക്കിടെ പെട്ടെന്ന് മിലന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആളുകള്‍ ഓടി എത്തുമ്പോള്‍ വായില്‍നിന്നു നുരയും പതയും വരുന്ന നിലയിലായിരുന്നു മിലനെ കണ്ടത്. ഉടന്‍തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച മിലന്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.




Next Story

RELATED STORIES

Share it