എംജിയില്‍ രാജ്യാന്തര ചലച്ചിത്രമേള ആഗസ്ത് 19 മുതല്‍ 23 വരെ

ചലച്ചിത്രമേളയുടെ ലോഗോ പ്രകാശനം വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് നിര്‍വഹിച്ചു. പ്രോ വൈസ് ചാന്‍സലര്‍ പ്രഫ. സി ടി അരവിന്ദകുമാര്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു.

എംജിയില്‍ രാജ്യാന്തര ചലച്ചിത്രമേള ആഗസ്ത് 19 മുതല്‍ 23 വരെ

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ നടക്കുന്ന 24ാമത് രാജ്യാന്തര ചലച്ചിത്രമേള ആഗസ്ത് 19 മുതല്‍ 23 വരെ സര്‍വകലാശാല കാംപസിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ നടക്കും. ചലച്ചിത്രമേളയുടെ ലോഗോ പ്രകാശനം വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് നിര്‍വഹിച്ചു. പ്രോ വൈസ് ചാന്‍സലര്‍ പ്രഫ. സി ടി അരവിന്ദകുമാര്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയന്‍ ചെയര്‍പേഴ്‌സന്‍ എന്‍ കെ നയന, ജനറല്‍ സെക്രട്ടറി പ്രശാന്ത്, വസന്ത്, യൂണിയന്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. അഞ്ചുദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രോല്‍സവത്തില്‍ 13 ഭാഷകളിലായി ലിംഗം, വര്‍ഗം, പെണ്മ എന്നീ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന 20 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ആഗസ്ത് 19ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉദ്ഘാടനം നടക്കും. ഓപണ്‍ ഫോറവും പ്രഭാഷണവും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ബൊഹീമിയന്‍ റാപ്‌സോഡി (ബ്രിട്ടണ്‍), ബേണിങ് (ദക്ഷിണകൊറിയ), ലൗവിങ് വിന്‍സന്റ്, വുമണ്‍ അറ്റ് വാര്‍, ബേഡ്‌സ് ഓഫ് പാസേജ്, കാപര്‍നോം, ബോര്‍ഡര്‍, ഹാപ്പി ആസ് ലെസാരോ, റോമ, ഗേള്‍, ഷോപ് ലിഫ്‌റ്റേഴ്‌സ്, എമ്പ്രാസ് ഓഫ് ദി സര്‍പെന്റ് (ബ്രിട്ടണ്‍), ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, മന്‍തോ, ഒറ്റമുറി വെളിച്ചം, ടു ലെറ്റ്, കുമ്പളങ്ങി നൈറ്റ്‌സ് (ഇന്ത്യ), ഡിജാം (ഫ്രാന്‍സ്), ഐ ഡ്രീം ഇന്‍ അനദര്‍ ലാംഗ്വേജ് (മെക്‌സിക്കോ), എ ട്വല്‍വ് ഇയര്‍ നൈറ്റ് (ഉറുഗ്വായ്) എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

RELATED STORIES

Share it
Top