Kottayam

രാഷ്ട്രീയനേതാക്കളുടെയും ക്രിമിനലുകളുടെയും തണലിലാണ് മാഫിയാസംഘങ്ങള്‍ വളരുന്നത്: ജസ്റ്റിസ് സി എസ് രാജന്‍

ആര്‍ടിഐ കേരളഫെഡറേഷന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍, ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ്, പ്രവാസി ലീഗല്‍ സെല്‍, പ്രോ ആക്ടീവ് പീപ്പിള്‍സ് ഫെഡറേഷന്‍, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍, സേവ് കേരള മൂവ്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധസംഗമം നടത്തിയത്.

രാഷ്ട്രീയനേതാക്കളുടെയും ക്രിമിനലുകളുടെയും തണലിലാണ് മാഫിയാസംഘങ്ങള്‍ വളരുന്നത്: ജസ്റ്റിസ് സി എസ് രാജന്‍
X

കൊച്ചി: വിവരാവകാശപ്രവര്‍ത്തകനായ മഹേഷ് വിജയനെ കോട്ടയത്തെ മണല്‍മാഫിയാ സംഘം അക്രമിച്ചതിനെതിരേ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ആര്‍ടിഐ കേരളഫെഡറേഷന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍, ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ്, പ്രവാസി ലീഗല്‍ സെല്‍, പ്രോ ആക്ടീവ് പീപ്പിള്‍സ് ഫെഡറേഷന്‍, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍, സേവ് കേരള മൂവ്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധസംഗമം നടത്തിയത്. കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സി എസ് രാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയനേതാക്കളുടെയും ക്രിമിനലുകളുടെയും തണലിലാണ് കേരളത്തില്‍ മാഫിയാസംഘങ്ങള്‍ അഴിഞ്ഞാടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹേഷ് വിജയനെ പിന്തുണയ്ക്കുക മാത്രമല്ല, അത് പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ജസ്റ്റിസ് സി എസ് രാജന്‍ പറഞ്ഞു. അക്രമത്തിനിരയായ മഹേഷ് വിജയനും പങ്കെടുത്തു. കെ എന്‍ കെ നമ്പൂതിരി, ഫാ. റോബി കണ്ണന്‍ചിറ സിഎംഐ, അഡ്വ.ഡി ബി ബിനു, അഡ്വ. എം ആര്‍ രാജേന്ദ്രന്‍നായര്‍, കെ കെ സാബു, അഡ്വ.പത്മനാഭന്‍നായര്‍, സെജി മൂത്തേരി, ഡിക്‌സണ്‍ ഡിസില്‍വ, ജോളി പവേലില്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it