കോട്ടയം ജില്ലയില്‍ 15 പേര്‍ക്കു കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ നാലു പേര്‍ക്ക്

കോട്ടയം: ആരോഗ്യ പ്രവര്‍ത്തകയും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ നാലു പേരും ഉള്‍പ്പെടെ 15 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന അയ്മനത്തെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കും ഇവരുടെ ബന്ധുവായ വെച്ചൂര്‍ സ്വദേശിനിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
പാറത്തോട്ടില്‍ മസ്കത്തില്‍നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്നു പേര് രോഗബാധിതരായി. രോഗം ബാധിച്ചവരില്‍ 13 പേര് വീട്ടില്‍ നിരീക്ഷണത്തിലും ഒരാള്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഏഴു പേര് വിദേശത്തുനിന്നും മൂന്നു പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. എട്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. രോഗം ബാധിച്ചവരില്‍ മൂന്നു പേര് പത്തു വയസില്‍ താഴെയുള്ള കുട്ടികളാണ്.
ജില്ലയില്‍ ആറു പേര്‍കൂടി രോഗമുക്തരായി. നിലവില്‍ 134 പേരാണ് ചികിത്സയിലുള്ളത്. കോട്ടയം ജനറല്‍ ആശുപത്രി-36, പാലാ ജനറല്‍ ആശുപത്രി- 27, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -24, മുട്ടമ്പലം ഗവണ്മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-27 , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-16, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളേജ്-1, എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.
RELATED STORIES
വിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMTഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMTഫാഷിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങള്‍...
22 May 2022 1:34 PM GMT3 ഡാമുകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത
22 May 2022 10:46 AM GMT