Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 476 പേര്‍ക്ക് കൊവിഡ്; 264 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ ഇന്ന് 476 പേര്‍ക്ക് കൊവിഡ്; 264 പേര്‍ക്ക് രോഗമുക്തി
X

കോട്ടയം: ജില്ലയില്‍ 476 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 467 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒമ്പതുപേര്‍ രോഗബാധിതരായി. 264 പേര്‍ രോഗമുക്തരായി.

4,279 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 228 പുരുഷന്‍മാരും 212 സ്ത്രീകളും 36 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന് മുകളിലുള്ള 109 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4420 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 338208 കൊവിഡ് ബാധിതരായി. 337106 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 28096 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം65

എരുമേലി23

രാമപുരം17

പാലാ15

മുണ്ടക്കയം, കുറവിലങ്ങാട്13

വെച്ചൂര്‍12

ചങ്ങനാശേരി, ഏറ്റുമാനൂര്‍, പാറത്തോട്10

നീണ്ടൂര്‍, മുത്തോലി, മീനച്ചില്‍9

കാഞ്ഞിരപ്പള്ളി, ചിറക്കടവ്, തിടനാട്, വാഴൂര്‍, മണര്‍കാട്, മൂന്നിലവ്8

വാകത്താനം, ഭരണങ്ങാനെ, എലിക്കുളം, ഈരാറ്റുപേട്ട, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി7

ആര്‍പ്പൂക്കര, പുതുപ്പള്ളി, കരൂര്‍, അതിരമ്പുഴ, തീക്കോയി, തലപ്പലം, കാണക്കാരി6

തലനാട്, കല്ലറ, മേലുകാവ്, കോരുത്തോട്, നെടുംകുന്നം, പള്ളിക്കത്തോട്, കുമരകം, കടനാട്, ഞീഴൂര്‍5

തിരുവാര്‍പ്പ്, മാഞ്ഞൂര്‍, പൂഞ്ഞാര്‍, കടപ്ലാമറ്റം, വെള്ളൂര്‍, പനച്ചിക്കാട്, അയര്‍ക്കുന്നം, കുറിച്ചി4

ചെമ്പ്, വാഴപ്പള്ളി, കിടങ്ങൂര്‍, അകലക്കുന്നം, ഉഴവൂര്‍, കൂട്ടിക്കല്‍, തലയോലപ്പറമ്പ്, കറുകച്ചാല്‍, വെളിയന്നൂര്‍, പായിപ്പാട്, പാമ്പാടി3

കൂരോപ്പട, വൈക്കം, അയ്മനം, തലയാഴം, മറവന്തുരുത്ത്2

പൂഞ്ഞാര്‍ തെക്കേക്കര, ഉദയനാപുരം, കൊഴുവനാല്‍, മണിമല, വെള്ളാവൂര്‍, കങ്ങഴ, വിജയപുരം, മാടപ്പള്ളി, തൃക്കൊടിത്താനം1

Next Story

RELATED STORIES

Share it