Kottayam

സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍: ആസാദി സ്‌ക്വയറും പ്രതിഷേധസംഗമവും ഇന്ന് ചാമംപതാലില്‍

ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ചാമംപതാല്‍ എസ്ബിഐ ജങ്ഷനില്‍ നടക്കുന്ന പരിപാടി ഡോ.എന്‍ ജയരാജ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍: ആസാദി സ്‌ക്വയറും പ്രതിഷേധസംഗമവും ഇന്ന് ചാമംപതാലില്‍
X

വാഴൂര്‍: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതും നടപ്പാക്കുന്നതുമായ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരേ വാഴൂര്‍ മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആസാദി സ്‌ക്വയറും പ്രതിഷേധസംഗമവും സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ചാമംപതാല്‍ എസ്ബിഐ ജങ്ഷനില്‍ നടക്കുന്ന പരിപാടി ഡോ.എന്‍ ജയരാജ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. വാഴൂര്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ടി എച്ച് ഉമ്മര്‍ അധ്യക്ഷത വഹിക്കും. സാമൂഹികചിന്തകനും എഴുത്തുകാരനുമായ ഡോ. വര്‍ഗീസ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.

മീഡിയാവണ്‍ ടിവി ന്യൂസ് എഡിറ്ററും അവതാരകനുമായ നിഷാദ് റാവുത്തര്‍ മുഖ്യാതിഥിയായിരിക്കും. ഉലമാ കൗണ്‍സില്‍ കോ-ഓഡിനേറ്റര്‍ അര്‍ഷദ് നദ്‌വി പ്രഭാഷണം നടത്തും. സമ്മേളനത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് വാഴൂര്‍ മുസ്‌ലിം ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുല്‍ അസീസ് മൗലവി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഷാനിദ അഷ്‌റഫ്, തോമസ് വെട്ടുവേലി തുടങ്ങിയവര്‍ സംസാരിക്കും. പ്രതിഷേധസംഗമത്തിന് മുന്നോടിയായി പ്രകടനവുമുണ്ടായിരിക്കും.

Next Story

RELATED STORIES

Share it