Kottayam

എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചെന്ന പരാതി; ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും

എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചെന്ന പരാതി; ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും
X

കോട്ടയം: എംജി സര്‍വകലാശാലയില്‍ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചെന്ന പരാതിയെക്കുറിച്ച് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. സംഭവത്തില്‍ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. എസ്‌സി/എസ്ടി വകുപ്പ് ചുമത്തിയിരിക്കുന്നതിനാലാണ് അന്വേഷണ ചുമതല ഡിവൈഎസ്പിയെ ഏല്‍പ്പിക്കുന്നത്.

എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരേ എഐഎസ്എഫ് വനിതാ നേതാവ് പോലിസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്എഫ്‌ഐ എറണാകുളം ജില്ലാ ഭാരവാഹികളായ സി എ അമല്‍, അര്‍ഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് കെ എം അരുണ്‍, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിന്‍ എന്നിവര്‍ക്കെതിരേയാണ് ഗാന്ധിനഗര്‍ പോലിസ് കേസെടുത്തത്. സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

എംജി സര്‍വകാലശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായപ്പോള്‍ എഐഎസ്എഫ് നേതാവിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. അതേസമയം, എസ്എഫ്‌ഐ ജില്ലാ നേതാക്കളുടെ അതിക്രമത്തെ ന്യായീകരിച്ച് സംസ്ഥാന നേതൃത്വം രംഗത്തുവന്നു. ഇരവാദമുണ്ടാക്കാനാണ് എഐഎസ്എഫ് ശ്രമിക്കുന്നതെന്നും സഹതാപം പിടിച്ചുപറ്റാനാണ് അവര്‍ ആരോപണമുന്നയിക്കുകയാണെന്നും എസ്എഫ്‌ഐ വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it