Kottayam

കോട്ടയത്തുനിന്ന് കാണാതായ 13-കാരനെ കണ്ടെത്തി; വീടുവിട്ടത് മാതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന്

കോട്ടയത്തുനിന്ന് കാണാതായ 13-കാരനെ കണ്ടെത്തി; വീടുവിട്ടത് മാതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന്
X

കോട്ടയം: വൈക്കത്ത് കാണാതായ 13-കാരനെ കണ്ടെത്തി. ഞായറാഴ്ച അര്‍ധരാത്രി 12 മണിയോടെ കടുത്തുരുത്തിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വൈക്കം കാരയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം കാരയില്‍ചിറ ജാസ്മിന്റെ മകന്‍ അഥിനാനെയാണ് ശനിയാഴ്ച വൈകീട്ട് കാണാതായത്.കുട്ടിയുടെ പിറന്നാള്‍ ആയിരുന്നു ശനിയാഴ്ച. തുടര്‍ന്ന് സമീപത്തെ വീട്ടില്‍ കേക്ക് നല്‍കാന്‍ പോയ കുട്ടിയെ കാണാതായതോടെ മാതാവ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ഇതിനിടയിലാണ് രാത്രി എട്ട് മണിക്ക് ശേഷം കുട്ടിയെ സൈക്കിളില്‍ വൈക്കത്തെ കടുത്തുരുത്തി പാതയില്‍ കണ്ടതായി പ്രദേശവാസികള്‍ പോലീസിനെ അറിയിക്കുന്നത്. ഇവിടങ്ങളില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ നാട്ടുകാരാണ് സൈക്കിളിലെത്തിയ കുട്ടിയെ കണ്ടത്. പിന്നാലെ, സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി. മാതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് അഥിനാന്‍ വീടുവിട്ടിറങ്ങിയത്. 150 രൂപയും കുട്ടിയുടെ കൈയ്യിലുണ്ടായിരുന്നു.







Next Story

RELATED STORIES

Share it