Kottayam

കോട്ടയത്ത് ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കമ്പംമെട്ട് കീചാലില്‍ വീട്ടില്‍ കെ കെ സജുമോന്‍ (42) ആണ് പിടിയിലായത്.

കോട്ടയത്ത് ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
X

കോട്ടയം: മുണ്ടക്കയത്ത് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 1.150 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കമ്പംമെട്ട് കീചാലില്‍ വീട്ടില്‍ കെ കെ സജുമോന്‍ (42) ആണ് പിടിയിലായത്. ഞായറാഴ്ച മുണ്ടക്കയം കല്ലേല്‍പ്പാലം ഭാഗത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുമളി ഭാഗത്തുനിന്നും സ്‌കൂട്ടറില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന കഞ്ചാവുമായി സജുമോനെ പിടികൂടിയത്.

പോലിസ് ചെക്കിങ് കണ്ട് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ മുണ്ടക്കയം എസ്‌ഐ ടി കെ ജോസി, എസ്‌സിപിഒമാരായ ബെന്നി, നവാസ്, സിപിഒമാരായ റിച്ചാര്‍ഡ് സേവിയര്‍, സജു പി മാത്യു എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരേ എന്‍ഡിപിഎസ് ആക്ട്, ജെജെ ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it