Kollam

വൈദ്യുതിലൈൻ പൊട്ടി ദേഹത്ത് വീണ് യുവാവ് മരിച്ചു

കൂലിപ്പണിക്കാരനായ രാജീവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവഴി വൈദ്യതി ലൈൻ പൊട്ടി ദേഹത്ത് വീഴുകയായിരുന്നു.

വൈദ്യുതിലൈൻ പൊട്ടി ദേഹത്ത് വീണ് യുവാവ് മരിച്ചു
X

കൊല്ലം: വൈദ്യുതി ലൈൻ പൊട്ടി ദേഹത്ത് വീണ് ഷോക്കേറ്റ് യുവാവ് മരിച്ചു. തോട്ടു മുഖം കല്ലൂരയ്യത്ത് കിഴക്കതിൽ (മേനോൻ താഴെ) ശശിധരൻ്റെ മകൻ രാജീവ് (34) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 3.30ന് ഇയാളുടെ വീടിന് മുന്നിൽ വച്ചാണ് അപകടം നടന്നത്. കൂലിപ്പണിക്കാരനായ രാജീവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവഴി വൈദ്യതി ലൈൻ പൊട്ടി ദേഹത്ത് വീഴുകയായിരുന്നു.

സംഭവസ്ഥലത്തു വച്ച് തന്നെ രാജീവ് മരണപ്പെട്ടിരുന്നുവെങ്കിലും പിന്നീട് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹം അവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്ക്കാരം നടക്കും. മാതാവ്: രാധ.

Next Story

RELATED STORIES

Share it